BREAKING NEWS


Business

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ
Business

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍ പറഞ്ഞു. ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ നിര്‍ദേശിക്കുന്ന ട്രംപിന്റെ വിവാദ ബില്ലിനെക്കുറിച്ച് ഇന്ത്...
മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു
Business

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982,1983,1991,1995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും കൊല്ലം ജില്ല ഗവണ്‍മെന്റ് പ്ലീഡറുമായിരുന്നു. 1983-87 കാലഘട്ടത്തില്‍ പത്മരാജന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്. 1931 ജൂലൈ 22ല്‍ കൊല്ലം പരവൂരില്‍ വേലു വൈദ്യന്റേയും...
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Business

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് യെലോ അലർട്ട്. ഓറഞ്ച് അലർട്ട് 15/07/2025: കണ്ണൂർ, കാസറഗോഡ് 16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് 17/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 18/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 19/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലക...
വിംബിൾഡൺ ഔദ്യോഗിക പേജിൽ എംപുരാൻ; കമന്റുകളുമായി മലയാളികളുടെ വിളയാട്ടം
Business

വിംബിൾഡൺ ഔദ്യോഗിക പേജിൽ എംപുരാൻ; കമന്റുകളുമായി മലയാളികളുടെ വിളയാട്ടം

വിംബിൾഡണിലും എംപുരാൻ തരംഗം. കന്നിക്കിരീടനേട്ടവുമായി തിളങ്ങിയ യാനിക് സിന്നറുടെ പ്രൊഫൈൽ വീഡിയോയിൽ എംപുരാൻ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വിംബിൾഡൺ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നാലെ വൈറലായി. വീഡിയോക്ക് താഴെ മലയാളികളുടെ വിളയാട്ടം തന്നെയാണ് കാണാൻ കഴിയുക. മലയാളി ഇല്ലാതെ എന്ത് വിംബിൾഡൺ, മലയാളം മലയാളി മോഹൻലാൽ, മലയാളി പൊളിയല്ലേ.. എന്നിങ്ങനെയാണ് കമന്റുകള്‍. പാട്ട് ഇഷ്ടപ്പെട്ട ചില വിദേശികൾ ഇതേത് മ്യൂസിക് ട്രാക്കാണെന്ന് ചോദിക്കുന്നുമുണ്ട്. അതിനുതാഴെ ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ ഒരു സിനിമയിലെ ഗാനമാണെന്ന് വിശദമായി തന്നെ മലയാളികൾ മറുപടി നല്‍കുന്നുമുണ്ട്. മലയാളികൾ നെഞ്ചിലേറ്റിയ ദീപക് ദേവിന്റെ ട്രാക്ക് വിദേശികൾക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ളവർ കമന്റുമായെത്തി. 'വിംബിൾഡണ്ണിലും തരംഗമായി ലാലേട്ടന്റെ എമ്പുരാൻ... അല്ലെങ്കി...
കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിയിൽ; രാജസ്ഥാനിൽനിന്നുള്ള കവർച്ചാസംഘമെന്ന് സംശയം, ഒരാൾ ഓടിരക്ഷപ്പെട്ടു.
Business

കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിയിൽ; രാജസ്ഥാനിൽനിന്നുള്ള കവർച്ചാസംഘമെന്ന് സംശയം, ഒരാൾ ഓടിരക്ഷപ്പെട്ടു.

എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലർച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ ഇതിൽനിന്ന് കണ്ടെത്തി. സംശയാസ്പദകരമായ സാഹചര്യത്തിലായതിനാൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. Tag: Container lorry seized in Kochi; Suspected to be a robbery gang...
രാജ്യത്ത് വിലക്കയറ്റം 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
Business, India, Latest news, National, Top News

രാജ്യത്ത് വിലക്കയറ്റം 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ജൂണിൽ ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യ വിലക്കയറ്റം കുത്തനെ കുറഞ്ഞത് മൂലമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 2.1 ശതമാനമായാണ് കുറഞ്ഞതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. മേയിൽ ഇത് 2.8 ശതമാനമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 72 അടിസ്ഥാന പോയിന്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പമാണ്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക കാണിക്കുന്ന ഭക്ഷ്യവിലക്കയറ്റം 1.1 ശതമാനം കുറഞ്ഞു. 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂണിൽ ഭക്ഷ്യവിലക്കയറ്റത്തിൽ 205 ബേസിസ് പോയിന്റുകൾ കുത്തനെ ഇടിഞ്ഞു. ജൂണിലെ ഭക്ഷ്യവിലക്കയറ്റം 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ്. ജൂണിൽ നഗരങ്ങളിലെ പണപ്പെരുപ്...
സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി; ഇളയരാജയ്‍ക്ക് തിരിച്ചടി
Business

സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി; ഇളയരാജയ്‍ക്ക് തിരിച്ചടി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു 1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം. അനുമതിയില്ലാ...
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും
Top News, Business, World

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും. കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ തുടങ്ങും. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ ഇതിനോടകം മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിലെത്തും. ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നു വരവ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 70% താരിഫ് ഏർപ്പെടുത്തിയതിനാൽ, വാഹനങ്ങൾക്ക് ഓരോന്നിനും വിപണിവില ഏകദേശം 2.1 മില്യൺ രൂപ വരെയാകും. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ടെസ്‌ലയുടെ കാറുകൾ ഇന്ത്യയിലെത്തിയത്. ഏറെ വൈകാതെ തന്നെ രണ്ടാ...
പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു
Business

പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്. നിർമ്മാണ കമ്പനിയുമായി പരിപാലനത്തിന് മെഡിക്കൽ കോളേജുകൾ കരാർ സൂക്ഷിക്കാത്തതും മേൽനോട്ടക്കുറവുമാണ് ഉപകരണങ്ങൾ ജീവനറ്റ് പോകുന്നതിന് പ്രധാന കാരണം. കോഴിക്കോട് മെഡിക്കൽ കോളേജ് മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം പി എം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 40വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് സമയത്ത് 2020 ജൂലൈ മാസത്തിൽ എത്തിച്ചതാണ്. സ്കാൻ റേ നിർമ്മാണ കമ്പനി, ഭാരത് ഇലക്ട്രോണിക്സാണ് വിതരണക്കാർ. 2023 മുതൽ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് രോഗികൾക്കായി എത്തിച്ചതാണ്. തകരാർ കാരണം നിലവിൽ ഗുരുതര രോഗികൾക്ക് ഈ വെന്റിലേറ്റ‌ർ ഉപയോഗിക്...
‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ
Business

‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് ആകെ 24 മണിക്കൂർ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നൽകേണ്ടത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?. സ്കൂൾ സമയമാറ്റം എല്ലാർക്കും കണ്ടെത്താമല്ലോ. വ...