BREAKING NEWS


Around Us

Around Us, Breaking News, Kannur, Kerala News, Latest news

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഗര്‍ഭിണിയും ഭര്‍ത്താവും കാറിനുള്ളില്‍ വെന്തു മരിച്ചു, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി (Car Got Fire) ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ബന്ധുക്കളായ നാല് പേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ...
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

വാഴമുട്ടത്തെ ബൈക്കപകടം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.

കോവളം: വാഴമുട്ടത്തെ ബൈക്കപകടത്തില്‍ കാല്‍നടയാത്രികയും ബൈക്ക് യാത്രക്കാരനും മരിച്ചതിൻറെ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍. ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അപകടത്തില്‍പെട്ട ബൈക്ക് മുൻപും ഇതുവഴി അമിതവേഗത്തില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശാസ്തമംഗലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സന്ധ്യ. എന്നും രാവിലെ ആറിനുള്ള സ്വകാര്യ ബസിലാണ് ജോലിക്ക് പോകുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കുറച്ച് വൈകി പോകുകയാണ് പതിവ്. പതിവുപോലെ വീട്ടില്‍നിന്ന് ജോലിക്കു പോയ സന്ധ്യയിനി തിരിച്ചുവരില്ലെന്നത് ഭര്‍ത്താവ് അശോകന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗത്തില്‍ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. വലിയ ഒച്ച കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ...
Around Us, Breaking News, Idukki, Kerala News, Latest news

ഇടമലക്കുടിയില്‍ ശൈശവവിവാഹം; 15കാരിയെ വിവാഹം കഴിച്ചത് 47കാരന്‍

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 15 വയസുകാരിയെ 47കാരന് വിവാഹം കഴിച്ച് നല്‍കി. കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി ബോധ്യപ്പെട്ടു. ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച് വരികയാണെന്നും കണ്ടെത്തി. എന്നാല്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ഇവര്‍ ഇവിടെനിന്ന് മുങ്ങി. സംഭവത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ...
Around Us, Breaking News, Kannur, Kerala News, Latest news

ഇനി അനാഥരല്ല, ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി അനാഥത്വത്തിന്റെ സങ്കടങ്ങളുമില്ല; ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ഇരുവരും ഇനി ജീവിതവഴിയില്‍ ഒന്നിച്ച്

കണ്ണൂര്‍: അനാഥത്വത്തിന്റെ വേദന അനുഭവിച്ച ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി പ്രണയദിനങ്ങള്‍. ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ആര്യയും ബിജുവും കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചു. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്സ് ഹോമില്‍ വളര്‍ന്ന ആര്യയും കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്. അവിടെവച്ച് ഉണ്ടായ സൗഹൃദം വളര്‍ന്ന് പ്രണയമായി. 18 വയസ്സ് പൂര്‍ത്തിയായ ബിജു പിന്നീട് തൊഴില്‍ ആവശ്യങ്ങള്‍ക്കായി പേരാവൂര്‍ കുനിത്തലയിലെത്തി ടൈല്‍സ് പണിയിലേക്ക് തിരിഞ്ഞു. നാല് വര്‍ഷമായി കുനിത്തലയില്‍ ഒരു വാടക വീട്ടിലാണ് ബിജുവിന്റെ താമസം. ആര്യയുമായുള്ള ബന്ധം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെ സുഹൃത്തുക്കള്‍ അനാഥരായ ഇരുവരെയും ഒന്നിപ്പിക്കാന്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. ക്ഷേത്രത്ത...
Around Us, Breaking News, Kerala News, Latest news, News, Thrissur

70 കിലോയുള്ള ചക്ക, പഴുത്താലും 20 ദിവസം കേടാവാതിരിക്കുന്ന ചക്ക, മാസ വരുമാനെ ഏഴ് ലക്ഷം രൂപ. തൃശ്ശൂര്‍കാരന്‍ വര്‍ഗ്ഗീസിന്റെ ജീവിതം മാറ്റിമറിച്ച ലോകകപ്പും ചക്കയും.

കൊച്ചി: ഒന്നര മാസം മുന്‍പ് ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കഴിക്കാന്‍ ഒരു കൃഷിയിടത്തില്‍ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ തൃശൂരിലെ കൃഷിക്കാരനായ വര്‍ഗീസേട്ടന്റെ തലേ വര മാറി. ഇപ്പോള്‍, ആഴ്ചയില്‍ 1500 കിലോ വരിക്ക ചക്കയാണ് തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ കോഴിക്കോട്ടെ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, ഫ്രാന്‍സ്, യു.കെ… അങ്ങനെ പലരാജ്യക്കാര്‍ക്കും വര്‍ഗീസേട്ടന്റെ തോട്ടത്തില്‍ വിളഞ്ഞ ചക്കവേണം.ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ വിരുന്നുകള്‍ക്ക് ചക്ക എത്തിക്കുന്നതും വര്‍ഗീസ് തന്നെ. റബര്‍ കൃഷി ഉപേക്ഷിച്ച് 13.5 എക്കറില്‍ പ്ലാവുകള്‍ മാത്രം വച്ചുപിടിപ്പിച്ച തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ ചക്കകള്‍ സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദര്‍ശിക്കുന...
Breaking News, Entertainment, Entertainment News, Ernakulam, Kerala News, Latest news

‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. 'തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.'- അപര്‍ണ പറഞ്ഞു. ...
Around Us, Breaking News, Kerala News, Palakkad

മയക്കുവെടി കിട്ടിയപ്പോള്‍ തന്നെ അടങ്ങി പി ടി സെവന്‍; പിന്നെ കുറുമ്പുകളൊന്നുമില്ലാതെ കീഴടങ്ങി, ധോണി എന്ന് പേരിട്ട് വനം വകുപ്പും, ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോള്‍ നാട്ടുകാരും ആശ്വാസത്തില്‍ ആയി, ഇനി പി ടി സെവന് നല്ല നടപ്പ്….

പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവനെ തളച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പും. ഇന്ന് രാവിലെ മയക്കുവെടിയേറ്റ ഒറ്റയാന്‍ പി.ടി. സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. ആദ്യഘട്ട ദൗത്യം വിജയിച്ചതിന് പിന്നാലെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ആനയെ ധോണി ക്യാമ്പിലേക്ക് എത്തിച്ചു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. മയക്കു വെടിവെച്ച ആനയെ ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാ...
Around Us, Breaking News, Health, Thiruvananthapuram

വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,

14hr22 sharesതിരുവനന്തപുരം: വായില്‍ മീന്‍മുള്ള് കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി എക്സ്റേ മെഷീനിലിടിച്ച്‌ നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യക്കാണ് പരിക്കേറ്റത്. മീന്‍മുള്ള് കുടുങ്ങിയതിന് ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാന്‍ പോലും കഴിയാതെയായ പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച്‌ പുറത്തെത്തിച്ചു. ഓര്‍ത്തോ ഡോക്ടറുടെ നിര്‍ദേശാനുസരണം വീണ്ടും എക്സ്റേ എടുത്തപ്പോള്‍ നടുവിന്‍റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച്‌ ഡോക്ടര്‍ പറഞ്ഞയച്ചു. എക്സ്റേ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ ...
Around Us, Breaking News, Latest news, Palakkad

പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ തന്നെ. ഇനിയും ആന വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍. പിടി സെവന്‍ നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ധോണി നിവാസികള്‍. ദൗത്യം വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..

ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്‍. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ കൊലപ്പെടുത്തിയ ആന പിന്നീട് കണ്ടതെല്ലാം തകര്‍ത്തു. കൃഷിയിടങ്ങളെല്ലാം തകര്‍ക്കുകയും നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തുടര്‍ന്നപ്പോഴാണ് പ്രതിഷേധം അണപൊട്ടിയത്. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങുകയായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7.40ഓടെ പി.ടി.ഏഴാമനെ മയക്ക് വെടി വെച്ചു. മയക്ക് വെടി കൊണ്ട പിടി സെവനെ കൂട്ടിലെത്തിക്കാന്‍ മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ...
Breaking News, Crime, Kerala News, Latest news, Thrissur

തുടങ്ങിയത് 11 കമ്പനികള്‍; മൂലധനം തട്ടിപ്പ്. കമ്പനികള്‍ പൊട്ടുന്നു എന്ന് നേരത്തെ മനസ്സിലാക്കിയതോടെ കോടികള്‍ ബിനമി അക്കൗണ്ടിലേക്ക് മാറ്റി; ഡാന്‍സ് ബാറുകളിലെ നിക്ഷേപം ഒഴിഞ്ഞത് ഒരു വര്‍ഷം മുന്നെ; പ്രവീണ്‍ റാണയെ കുടുക്കാന്‍ പോലീസ് യാത്ര ചെയ്യേണ്ടി വന്നത് 3 സംസ്ഥാനങ്ങളിലൂടെ; പ്രവീണ്‍ റാണയുടെ തട്ടിപ്പിന്റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോള്‍…

നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ പലരില്‍ നിന്നുമായി തട്ടിയ പണം എന്ത് ചെയ്തു എന്ന അന്വേഷണത്തിലാണ് പോലീസ്. എല്ലാ തെളിവുകളും വിവരങ്ങളും സേഖരിച്ച് പ്രവീണ്‍ റാണയെ പൂട്ടാന്‍ തന്നെയാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. റാണയുടെ ഉറ്റബന്ധുവിന്റെ പേരില്‍ കണ്ണൂരില്‍ 22 ഏക്കര്‍ ഭൂമി വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടെ പണമുപയോഗിച്ചാണു ഭൂമി വാങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കണ്ണൂരില്‍ വാങ്ങിയത് 22 ഏക്കറല്ല, രണ്ടേക്കര്‍ മാത്രമാണെന്നു റാണയുടെ അനുചരരിലൊരാള്‍ പൊലീസിനു മൊഴിനല്‍കി. ഇയാളടക്കം 4 അനുചരരുടെ പേരില്‍ വന്‍തോതില്‍ ബിനാമി നിക്ഷേപം നടന്നെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് നടത്തി പണം ഉണ്ടാക്കാന്‍ പ്രവീണ്‍ റാണ ആരംഭിച്ചതു 11 കമ്പനികളാണ്. ഇതിന്റെയൊക്കെ മൂലധനം തട്ടിപ്പാണ്. 11 കമ്പനികളില്‍ മി...