BREAKING NEWS


മുപ്പതാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് സമാപനം; സുവർണ ചകോരം ഇന്നറിയാം

By sanjaynambiar
iffk

തിരുവനന്തപുരം: തലസ്ഥാനനഗരിയെ ഒരാഴ്ചക്കാലം സിനിമാലഹരിയിൽ ആറാടിച്ച മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് സമാപനം. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

​മേളയുടെ സമാപന ദിവസം ‘ഇൻസൈഡ് ദി വുൾഫ്’, ‘റിവർസ്റ്റോൺ’ തുടങ്ങി 11 ചിത്രങ്ങളാണ് വിവിധ തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. സമാപന ചടങ്ങിന് ശേഷം ഈ വർഷത്തെ സുവർണ ചകോരം ലഭിക്കുന്ന ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

​പ്രധാന ചടങ്ങുകൾ:
​ആദരം: ചലച്ചിത്ര രംഗത്ത് 50 വർഷം പിന്നിട്ട പ്രശസ്ത സംവിധായകനും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് മിർസയെ ചടങ്ങിൽ ആദരിക്കും.
​ലൈഫ് ടൈം അച്ചീവ്‌മെന്റ്: മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.

​ജൂറി അംഗങ്ങൾക്ക് ആദരം: ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലോഫിനെയും ചടങ്ങിൽ ആദരിക്കും.
​പുരസ്‌കാര വിതരണം: മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ഉൾപ്പെടെയുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തുടരും

Spread the love

Leave a Reply

Your email address will not be published. Required fields are marked *