BREAKING NEWS


മായാ-വിയെ കുപ്പിയിലടച്ചു ; കൂത്താട്ടുകുളത്ത് ‘മായാവി’ക്ക് തോൽവി, യുഡിഎഫ് സ്ഥാനാർത്ഥി പി.സി. ഭാസ്കരൻ വിജയിച്ചു

By sanjaynambiar
IYTTGJ

കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയും ടെലിവിഷൻ താരവുമായ മായാ വി. തോറ്റു. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.സി. ഭാസ്കരൻ ആണ് ഇവിടെ വിജയം നേടിയത്.മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ ഉൾപ്പെടെയുള്ള ടിവി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മായാ വി. യഥാർത്ഥത്തിൽ മായ വാസന്തി എന്ന പേരുള്ള ഇവർ, അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരംകൂടി ഒപ്പം ചേർത്തതോടെയാണ് ‘മായാ വി.’ ആയത്.​ബാല്യകാലത്ത് പ്രസിദ്ധമായ ബാലരമയിലെ ‘മായാവി’ എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു സുഹൃത്തുക്കൾ ഇവരെ വിളിച്ചിരുന്നത്. ഈ വിളിപ്പേര് പിന്നീട് സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തുകയായിരുന്നു.

​മായാ വി.യുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ എന്ന ചലച്ചിത്രത്തിലെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോൾ പ്രവാഹം.
​ട്രോളുകളോട് ചിരിച്ചുകൊണ്ട് പ്രതികരിച്ച താരം, “ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു… എന്നാലും കൊന്നിട്ട് പോടെയ്” എന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിലും മായാ വി.യുടെ ഈ ചിരിയും പോസിറ്റീവ് മനോഭാവവും ചർച്ചാവിഷയമായി തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *