BREAKING NEWS


തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു; മികച്ച പോളിംഗ്‌ ശതമാനം

By sanjaynambiar

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 73.7 കോട്ടയം, തൃശൂർ 74.6, എറണാകുളം 76.7, പാലക്കാട്‌ 77.5, വയനാട് 79.2എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് വയനാടും, കുറവ് കോട്ടയത്തുമാണ്. പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും പോളിംഗ് ശതമാനം ഉയർന്നേക്കും.

ആവേശകരമായ വോട്ടിംഗ് തന്നെ ആയിരുന്നു ഇന്ന്‍ നടന്നത്.

b2012c1b fcf9 40f1 a72a 83be2a12023f

451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്.

12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *