BREAKING NEWS


പുതുമകളോടെ തൃശൂർ കലോത്സവം: പാരിതോഷികം വർധിപ്പിച്ചു, ആദിവാസി കലാരൂപങ്ങൾ സജീവം

By sanjaynambiar
mohini

തൃശൂർ: കലയുടെ പൂരത്തിന് തൃശൂർ വേദിയാകുമ്പോൾ ഒട്ടേറെ ഭരണപരമായ പരിഷ്കാരങ്ങളും പുതുമകളുമാണ് ഇത്തവണത്തെ പ്രത്യേകത. വിധിനിർണ്ണയത്തിലെ സുതാര്യതയും കുട്ടികൾക്കുള്ള പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള നടപടികൾ കലോത്സവത്തിന് കൂടുതൽ പ്രൗഢി നൽകുന്നു.

​പാരിതോഷികം വർധിപ്പിച്ചു: എ ഗ്രേഡ് നേടുന്ന പ്രതിഭകൾക്ക് നൽകുന്ന പാരിതോഷികം 1,000 രൂപയിൽ നിന്നും 1,500 രൂപയായി വർധിപ്പിച്ചു.
​എല്ലാവർക്കും സർട്ടിഫിക്കറ്റ്: മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇക്കുറി ‘പങ്കാളിത്ത സർട്ടിഫിക്കറ്റ്’ നൽകാൻ തീരുമാനിച്ചു. എ ഗ്രേഡ് കിട്ടാത്ത കുട്ടികൾക്കും ഇത് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നായി മാറും.
​സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ: സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ ‘കൈറ്റ്’ (KITE) വഴി അവ ഡിജി ലോക്കറിൽ ലഭ്യമാക്കാനുള്ള സജ്ജീകരണം പൂർത്തിയായി.​കലോത്സവത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകമായിരുന്ന അപ്പീലുകളുടെ എണ്ണത്തിൽ ഇക്കുറി കാര്യമായ കുറവുണ്ട്.

​ഡിഡിമാർ അനുവദിച്ച 336 അപ്പീലുകൾ മാത്രമാണ് നിലവിൽ തൃശൂരിലെത്തുക.
​പത്ത് വർഷം മുൻപ് ഇത് ആറായിരത്തിന് മുകളിലായിരുന്നു.​ബാലാവകാശ കമ്മീഷൻ 13 അപ്പീലുകൾ അനുവദിച്ചപ്പോൾ ലോകായുക്ത ഇത്തവണ ഒരൊറ്റ അപ്പീലും അനുവദിച്ചിട്ടില്ല.കോടതിയിൽ നിന്നുള്ള അപ്പീലുകളുടെ എണ്ണം മാത്രമാണ് സംഘാടകരെ ആശങ്കപ്പെടുത്തുന്ന ഏക ഘടകം.​നാടൻ കലകൾക്കും ഗോത്രവർഗ കലാരൂപങ്ങൾക്കും അർഹമായ പ്രാധാന്യം ഇത്തവണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ആദിവാസി കലാരൂപങ്ങളുടെ അവതരണം ഇക്കുറി എല്ലാ ജില്ലകളിലും പൂർണ്ണതയോടെ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശക്തന്റെ മണ്ണിൽ ഈ കലാരൂപങ്ങൾ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​എ ഗ്രേഡ് ലഭിക്കാത്ത സാഹചര്യത്തിൽ ഹയർ അപ്പീൽ നൽകാൻ ഓൺലൈനിൽ ടോക്കൺ എടുക്കാനുള്ള സംവിധാനം ഇക്കുറിയുണ്ട്.വിധിനിർണ്ണയത്തിൽ അപാകതകൾ സംഭവിക്കാതിരിക്കാൻ സൈബർ സഹായത്തോടെയുള്ള പ്രത്യേക നിരീക്ഷണവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *