പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നായ്ക്കളെ പേട്ടയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നഗരസഭയുടെ ആദ്യ തീരുമാനം. എന്നാൽ അവസാന നിമിഷം ഈ നീക്കം തടസ്സപ്പെട്ടു.ഡോക്ടറുടെ അനുമതിയില്ല: പേട്ടയിലെ സംരക്ഷണ കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിയുണ്ട്. അവിടെയുള്ള നായ്ക്കളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ പുതിയ നായ്ക്കളെ പ്രവേശിപ്പിക്കാൻ കഴിയൂ എന്ന് വെറ്ററിനറി ഡോക്ടർ നിലപാടെടുത്തു. നായ്ക്കളെ കൊണ്ടുപോകാനായി നഗരസഭാ ജീവനക്കാരും കൗൺസിലറും സ്ഥലത്തെത്തിയെങ്കിലും ഡോക്ടറുടെ അനുമതി ലഭിക്കാത്തതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു.

ഈ മാസം 31-നകം എല്ലാ നായ്ക്കളെയും അവിടെനിന്നും മാറ്റുമെന്നാണ് നഗരസഭ ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ ഉറപ്പ്. ക്വാർട്ടേഴ്സിനുള്ളിൽ ഇത്രയധികം നായ്ക്കളെ പാർപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു.അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പേട്ടയിലെ സ്ഥലപരിമിതി പരിഹരിച്ച് നായ്ക്കളെ മാറ്റാനുള്ള നടപടികൾ ഊർജ്ജിതമാക്കാനാണ് നഗരസഭയുടെ നീക്കം.
