ബസിനുള്ളിൽ നടന്ന സംഭവങ്ങൾ ചിത്രീകരിക്കുന്നതിനിടെ തന്റെ സ്വകാര്യത മാനിക്കാതെ മുഖം വീഡിയോയിൽ ഉൾപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.വീഡിയോ ചിത്രീകരിക്കുമ്പോൾ തന്റെ അനുവാദം വാങ്ങിയില്ലെന്നും മുഖം പരസ്യപ്പെടുത്തിയത് മാനസിക പ്രയാസമുണ്ടാക്കിയെന്നും പെൺകുട്ടി പറയുന്നു.നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ നിന്ന് തന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു.

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും.ഫോൺ പരിശോധന: കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിലെ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണ്ണായകമാകും.അനാവശ്യമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇതര വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ഗൗരവകരമായ വിഷയമാണ് ഈ പുതിയ പരാതിയിലൂടെ ഉയർന്നു വരുന്നത്.
