BREAKING NEWS


‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: ദേവസ്വം സ്വർണ്ണക്കൊള്ളയിൽ ഇഡി ആക്ഷൻ; പ്രമുഖർ വലയിൽ?

By sanjaynambiar
potty

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങളടക്കം പ്രമുഖർ ഇഡിയുടെ നിരീക്ഷണത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടക്കുന്നത്.

​സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ നീക്കം. ശബരിമലയിലെ ധനവിനിയോഗത്തിലും സംഭാവനകളിലും വൻ ക്രമക്കേടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ.
​സ്പോൺസർഷിപ്പ് തട്ടിപ്പ്: ശബരിമലയിൽ മുൻകാലങ്ങളിൽ നടന്ന സ്പോൺസർഷിപ്പുകൾ, വഴിപാടുകൾ, ആചാരങ്ങൾ എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി സംശയിക്കുന്നു.
​ഭരണസമിതികൾ നിഴലിൽ: മുൻ ദേവസ്വം ഭരണസമിതികളുടെ കാലത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.

മുൻ ഭാരവാഹികൾ: എ. പത്മകുമാർ, എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ വീടുകൾ. സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ വസതികൾ.
​സ്ഥാപനങ്ങൾ: ബെല്ലാരിയിലെ ഗോവർധൻ ജ്വല്ലറി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ, തിരുവനന്തപുരം ദേവസ്വം ആസ്ഥാനം.

​വെഞ്ഞാറമൂട്ടിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നതിനാൽ, ഇഡി സംഘം സഹോദരിയുടെ വീട്ടിലെത്തി അമ്മയെ കൂട്ടിക്കൊണ്ടുവന്നാണ് വീട് തുറന്ന് പരിശോധന നടത്തിയത്.ചങ്ങനാശ്ശേരി പെരുന്നയിലുള്ള മുരാരി ബാബുവിന്റെ വീട്ടിൽ രാവിലെ ഏഴരയോടെ ആരംഭിച്ച റെയ്‌ഡ് മണിക്കൂറുകളായി തുടരുകയാണ്. 2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ഇയാളായിരുന്നു. മുരാരി ബാബുവിന്റെ ആഡംബര വീട് നിർമ്മാണത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.ദേവസ്വം ബോർഡിലെ പല ഉന്നതരുടെയും ബിനാമി ഇടപാടുകളിലേക്ക് ഈ അന്വേഷണം ചെന്നെത്തുമെന്നാണ് സൂചന. കേരളത്തിലെ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *