BREAKING NEWS


കണ്ണൂരിൽ പെൻഷൻകാരുടെ കടലിരമ്പി; കുടിശ്ശിക അട്ടിമറിക്കുന്നതിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി

By sanjaynambiar
kannooor

കണ്ണൂർ: അവകാശ സംരക്ഷണത്തിനായി കണ്ണൂർ നഗരത്തെ ചുവടുവെപ്പുകളാൽ ഇളക്കിമറിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (കെഎസ്എസ്‌പിഎ) കൂറ്റൻ പ്രകടനം. സമ്മേളനത്തിന്റെ പ്രകടന നിര സ്റ്റേഡിയം കോർണറിലെത്തുമ്പോഴും വാലറ്റം പ്രഭാത് കവലയിൽ തന്നെയായിരുന്നു എന്നത് പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

​പെൻഷൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു പ്രകടനത്തിൽ ഉയർന്ന പ്രധാന മുദ്രാവാക്യങ്ങൾ:വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷാമാശ്വാസ കുടിശ്ശിക അട്ടിമറിച്ചതിനെതിരെയുള്ള പ്രതിഷേധം.
​മെഡിസെപ് (MEDISEP): ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ കാണിച്ച വഞ്ചനയും അവഗണനയും. കവർന്നെടുത്ത പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം.

​സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, ജനറൽ സെക്രട്ടറി ആർ. രാജൻ ഗുരുക്കൾ എന്നിവർക്കൊപ്പം ഡോ. വി.എൻ. രമണി, കോട്ടാത്തല മോഹനൻ, കെ. സരോജിനി തുടങ്ങി നിരവധി നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. സ്ത്രീകളുടെ വൻ പങ്കാളിത്തം സമ്മേളനത്തിന്റെ ശ്രദ്ധേയമായ ഘടകമായിരുന്നു.

​സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *