BREAKING NEWS


​’ബ്രാൻഡ് ബെക്കാം’ വെറും നാടകം; മാതാപിതാക്കളുമായി ബന്ധം വേർപെടുത്തി ബ്രൂക്ക്ലിൻ ബെക്കാം

By sanjaynambiar
david b

​ലണ്ടൻ: ബെക്കാം കുടുംബത്തിലെ ആഭ്യന്തര കലഹങ്ങൾ ഒടുവിൽ പരസ്യമാകുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് നീണ്ട കുറിപ്പുമായി ബ്രൂക്ക്ലിൻ രംഗത്തെത്തിയത്. തന്റെ മാനസികാരോഗ്യത്തെ ‘ബ്രാൻഡ് ബെക്കാം’ എന്ന കുടുംബനാടകം തകർത്തുവെന്ന് ബ്രൂക്ക്ലിൻ ആരോപിക്കുന്നു.

​2022-ൽ നടി നിക്കോള പെൽറ്റ്സുമായുള്ള വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
​വിവാഹവസ്ത്ര വിവാദം: നിക്കോളയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യാമെന്ന് ഏറ്റിരുന്ന വിക്ടോറിയ അവസാന നിമിഷം പിന്മാറിയത് വലിയ പ്രതിസന്ധിയുണ്ടാക്കി.ആദ്യ നൃത്തം ‘ഹൈജാക്ക്’ ചെയ്തു: വിവാഹവേദിയിൽ നിക്കോളയ്ക്കൊപ്പമുള്ള ആദ്യ റൊമാന്റിക് നൃത്തം വിക്ടോറിയ തട്ടിയെടുത്തു. അതിഥികൾക്ക് മുന്നിൽ ബ്രൂക്ക്ലിനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചത് തന്നെ അപമാനിക്കാനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.ബ്രൂക്ക്ലിന്റെയും നിക്കോളയുടെയും ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാൻ വിക്ടോറിയ തന്റെ മുൻ കാമുകിമാരെ ബോധപൂർവ്വം ചർച്ചകളിലേക്ക് വലിച്ചിഴച്ചതായും ആരോപണമുണ്ട്.

​ബെക്കാമിന്റെ അമ്പതാം പിറന്നാൾ ആഘോഷത്തിൽ നിന്ന് താൻ മനപ്പൂർവ്വം വിട്ടുനിന്നതല്ലെന്ന് ബ്രൂക്ക്ലിൻ വിശദീകരിച്ചു. ആഘോഷത്തിനായി ലണ്ടനിലെത്തിയെങ്കിലും നിക്കോളയെ ഒഴിവാക്കി വരണമെന്ന് മാതാപിതാക്കൾ നിർബന്ധിച്ചു. ഒരാഴ്ചയോളം ഹോട്ടൽ മുറിയിൽ കാത്തിരുന്നിട്ടും നിക്കോളയെ കാണാൻ അവർ വിസമ്മതിച്ചതിനാലാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്.

ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ അടക്കം അവകാശങ്ങൾക്കായി ‘ബെക്കാം’ എന്ന ബ്രാൻഡ് നെയിമുമായി ബന്ധപ്പെട്ട ഉടമ്പടികളിൽ ഒപ്പിടാൻ മാതാപിതാക്കൾ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും ബ്രൂക്ക്ലിൻ വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിൽ ‘ഉത്തമ കുടുംബം’ എന്ന ചിത്രം നൽകാൻ നുണക്കഥകൾ സൃഷ്ടിക്കുകയായിരുന്നു ഇരുവരുമെന്നും, ഇപ്പോൾ താൻ അനുഭവിക്കുന്ന ഉത്കണ്ഠ (Anxiety) കുറഞ്ഞത് അവരിൽ നിന്ന് അകന്നപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സോഷ്യൽ മീഡിയയിൽ മാതാപിതാക്കൾ തന്നെ ബ്ലോക്ക് ചെയ്തിട്ട്, താനാണ് അവരെ ബ്ലോക്ക് ചെയ്തതെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ബ്രൂക്ക്ലിൻ ആരോപിക്കുന്നു. ഇതോടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു കുടുംബ കലഹത്തിലേക്കാണ് ബെക്കാം കുടുംബം നീങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *