BREAKING NEWS


മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക് നാളെ റിലീസാകുന്നു

By sanjaynambiar

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക്

VJS50 പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി VJS50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നിതിലൻ സാമിനാഥൻ ആണ്.

WhatsApp Image 2023 07 11 at 18.26.43

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ ഒഫീഷ്യലി അണിയറപ്രവർത്തകർ അറിയിക്കും.

കന്നഡ ഇൻഡസ്‌ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി.അജനീഷ് ലോക്‌നാഥ് ‘കാന്താര’ എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും അജനീഷ് സംഗീതം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ)എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ.

WhatsApp Image 2023 07 11 at 18.27.00

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം ആറു മണിക്ക് റിലീസാകും. പ്രതീഷ് ശേഖർ ആണ് പി ആർ ഓ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *