വാട്‌സ്ആപ്പ് ഇനി മുതല്‍ വിന്‍ഡോസില്‍ ലഭിക്കില്ലെന്ന് സൂചന!
നമ്മളിൽ മിക്കവരും കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ വിൻഡോസിനെയാണ് ആശ്രയിക്കാറുള്ളത്. ആ വിന്‍ഡോസ് വേര്‍ഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ വിവരം. ഇതിന് പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കി വെബ് റാപ്പർ സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ്, ഐപാഡോസ്, മാക്രോസ്, വെയർഒഎസ്, വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു മാറ്റം വരുത്താനായാണ് മെറ്റ ഇപ്പോൾ നേറ്റീവ് വിൻഡോസ് ആപ്പ് ഉപേക്ഷിച്ച് വെബ് റാപ്പർ സംവിധാനത്തിലേക്ക് വാട്‌സ്ആപ്പ് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിന്‍റെ നിലവിലെ പതിപ്പിൽ നിന്ന് ഇത് വളരെ വ്യത...

