BREAKING NEWS


Tag: accident

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം
Thrissur, Kerala News

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധം നടത്തി....
മംഗളൂരുവിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
News

മംഗളൂരുവിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല....
നിയന്ത്രണം വിട്ട പോലീസ്   ജീപ്പ് വൈദ്യുത തൂണിൽ ഇടിച്ചു; പോലീസുകാരന് പരിക്ക്
Kozhikode

നിയന്ത്രണം വിട്ട പോലീസ് ജീപ്പ് വൈദ്യുത തൂണിൽ ഇടിച്ചു; പോലീസുകാരന് പരിക്ക്

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്കേറ്റു. രാവിലെ ഏഴു മണിക്ക് ദേശീയപാതയിൽ വെണ്ണക്കാട് വച്ചായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുമ്പോഴാണ് ജീപ്പിന്റെ നിയന്ത്രണം വിട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
Cinema, Kerala News

ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു

വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‍തിരുന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവർ ഏഴ്  മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ്  ചോദ്യം ചെയ്‍തത്. എന്നാല്‍ നടി പ്രയാഗയ്‍ക്കും നടൻ ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്...
Accident, Death, Local News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു.കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം....
Kollam

കൊട്ടാരക്കരയിൽ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ട അതേ സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വന്‍ അപകടം Kottarakkara

Kottarakkara കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വാഹന അപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും വന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസിലേക്ക് എതിർദിശകളിൽ വന്ന ഓട്ടോയും കാറും ഇടിച്ചുകയറുകയായിരുന്നു. https://www.youtube.com/watch?v=zGFM6UYNaHY ഓട്ടോ ഡ്രൈവർ കൊട്ടിയം സ്വദേശി നാസറുദീന് ഗുരുതരപരിക്ക്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറിനെ കൂടാതെ ഓട്ടോയ്ക്ക് പിന്നിൽ ഇരുന്ന രണ്ട് പേർക്കും, കാറിലുണ്ടായിരുന്ന ഒരാൾക്കും, ബസ്സിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. Also Read : https://steelblue-ferret-311405.hostingersite.com/widespread-rain-in-the-state-today-rain-kerala/ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറ...
India

താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു construction site in Thane

construction site in Thane താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. Also Read : https://steelblue-ferret-311405.hostingersite.com/the-chief-minister-is-not-aware-of-the-cbi-report-that-there-was-a-conspiracy-solar-discussion-in-the-church-at-1-pm/ https://www.youtube.com/watch?v=fgF04dOuT20 രണ്ടുതൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പരിക്കുകള്‍ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ റൂഫില്‍ വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ...
Wayanad

വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident

Wayanad jeep accident വയനാട് മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. അപകടം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരി‍ഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ പരാതി. https://www.youtube.com/watch?v=fgF04dOuT20 അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഉമാദേവി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. ഇനി ആഴ്ചകളോളം സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇവരെപ്പോലെ തന്നെയാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റുള്ളവരുടെയും സ്ഥിതി. പരിക്കേറ്റവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ജോലിയുപേക്ഷിച്ച് വീട്ടില്‍ നില്‍ക്കണം. മരുന്നുകളും ഇടക്കിടെയുള്ള ആശുപത്രി യാത്രയും മറ്റും ഒരോ കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴും തനേക്കാളുപരി മ...
Breaking News, Crime, Kerala News, Latest news, Palakkad

വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു. Newlywed

പാലക്കാട് : Newlywed വിവാഹം കഴിഞ്ഞ് ആറാം ദിവസമുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ച് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂലൈ നാലാം തീയതിയാണ് അനീഷയും ഷക്കീറും വിവാഹിതരായത്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തി കോയമ്പത്തൂരിലെ ഷക്കീറിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെ പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ഇരുചക്രവാഹനത്തില്‍ അതേ ദിശയില്‍ സഞ്ചരിച്ച കണ്ടെ...
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...