മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല.
