BREAKING NEWS


കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന് വിശദീകരണം

By sanjaynambiar
o971jofg shashi

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതിനെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷമാകും വിശദമായി സംസാരിക്കുക എന്നും ശശി തരൂർ എംപി വ്യക്തമാക്കി.

ഇന്ന് പോളിംഗ് ദിവസം ആകയാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയില്ലെന്ന് തരൂർ പറഞ്ഞു. നിലമ്പൂരിൽ പ്രചാരണത്തിന് ആരും ക്ഷണിച്ചില്ല. ക്ഷണിച്ചിരുന്നെങ്കിൽ തീർച്ചയായും പോയേനേ. ഒരുതവണ പോലും മിസ്ഡ് കോൾ പോലും കിട്ടിയില്ല എന്നും തരൂർ വ്യക്തമാക്കി. സാധാരണ പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി അറിയിച്ചിരിക്കാറുണ്ട് ഇത്തവണ അതില്ലായിരുന്നു. ആര്യാടൻ ഷൗക്കത്ത് എന്റെ സുഹൃത്താണ്. അവിടെ നിന്ന് അദ്ദേഹം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ശശി തരൂർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *