BREAKING NEWS


Topnews

ബ്രിസ്റ്റോൾ മ്യൂസിയത്തിൽ വൻ മോഷണം: ഇന്ത്യയിൽനിന്നുള്ള അമൂല്യ വസ്തുക്കൾ ഉൾപ്പെടെ 600-ലേറെ പുരാവസ്തുക്കൾ നഷ്ടപ്പെട്ടു
Topnews, World

ബ്രിസ്റ്റോൾ മ്യൂസിയത്തിൽ വൻ മോഷണം: ഇന്ത്യയിൽനിന്നുള്ള അമൂല്യ വസ്തുക്കൾ ഉൾപ്പെടെ 600-ലേറെ പുരാവസ്തുക്കൾ നഷ്ടപ്പെട്ടു

​ബ്രിസ്റ്റോൾ: ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യ വസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടു. മോഷണം നടന്ന് രണ്ട് മാസത്തിലേറെ കഴിഞ്ഞാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ 25-ന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് കണക്കാക്കുന്നു. സംഭവം നടന്ന സ്ഥലത്തുനിന്നുള്ള, അവ്യക്തമായ നാല് പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ​ പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആനക്കൊമ്പിൽ നിർമ്മിച്ച ഒരു ബുദ്ധ വിഗ്രഹം, ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ ഉപയോഗിച്ചിരുന്ന അരപ്പട്ടയുടെ ബക്കിൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയവയിൽ ഉൾപ്പെടുന്നു.​സാംസ്കാരികപരമായി ഏറെ മൂല്യ...
നടൻ കലാഭവൻ നവാസ് അന്തരിച്ചു
Breaking News, Death, Kerala News, Latest news, Top News, Topnews

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറാണ് ചൈതന്യം എന്ന ചിത്രം ആണ് ആദ്യ ചിത്രം. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസി...
കൊറിയൻ കമ്പനിയുമായി 35,000 കോടിയുടെ ബാറ്ററി കരാർ; ചൈനയ്ക്ക് വലിയ തിരിച്ചടി നൽകി ടെസ്‌ല!
World, Latest news, Technology, Topnews

കൊറിയൻ കമ്പനിയുമായി 35,000 കോടിയുടെ ബാറ്ററി കരാർ; ചൈനയ്ക്ക് വലിയ തിരിച്ചടി നൽകി ടെസ്‌ല!

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി എനർജി സൊല്യൂഷനുമായി (എൽജിഇഎസ്) 4.3 ബില്യൺ ഡോളറിന്റെ (ഏകദേശം 35,000 കോടി രൂപ) മെഗാ ബാറ്ററി കരാറിൽ ഒപ്പുവച്ചു. ബാറ്ററികൾ പോലുള്ള പ്രധാന ഘടകങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെയും ഊർജ്ജത്തിന്റെയും മേഖലയിലെ ഒരു വലിയ ചുവടുവയ്പ്പ് മാത്രമല്ല, ടെസ്‌ലയുടെ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നു. 2027 ഓഗസ്റ്റ് മുതൽ 2030 ജൂലൈ വരെ എൽജിഇഎസ് ടെസ്‌ലയ്ക്ക് ബാറ്ററികൾ വിതരണം ചെയ്യും. ടെസ്‌ലയ്ക്കുള്ള ആവശ്യം വർദ്ധിക്കുകയാണെങ്കിൽ കരാർ അടുത്ത 7 വർഷത്തേക്ക് നീട്ടാവുന്നതാണ്. എൽജിഇഎസ് അവരുടെ മിഷിഗൺ ഫാക്ടറിയിൽ (യുഎസ്എ) നിന്ന് ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികൾ വിതരണം ചെയ്യും, അതിനാൽ ടെസ്‌ലയ്ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്ര...
മോട്ടോ ജി86 പവർ ഇന്ത്യ ലോഞ്ച് പ്രഖ്യാപിച്ചു; മോട്ടോറോളയുടെ അടുത്ത മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍
Topnews, India, Latest news, Technology

മോട്ടോ ജി86 പവർ ഇന്ത്യ ലോഞ്ച് പ്രഖ്യാപിച്ചു; മോട്ടോറോളയുടെ അടുത്ത മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍

മോട്ടോ ജി86 പവർ (Moto G86 Power) സ്‌മാര്‍ട്ട്ഫോണ്‍ അടുത്ത ആഴ്‌ച ഇന്ത്യയിൽ പുറത്തിറങ്ങും. മോട്ടോറോളയിൽ നിന്നുള്ള വരാനിരിക്കുന്ന ഈ മിഡ്‌-റേഞ്ച് സ്‌മാര്‍ട്ട്ഫോണില്‍ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ചിപ്‌സെറ്റാണ് സജ്ജീകരിക്കുക. ഈ സ്‍മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 15-ലാണ് പ്രവര്‍ത്തിക്കുക. 256 ജിബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും 33 വാട്‌സില്‍ ചാർജ് ചെയ്യാൻ കഴിയുന്ന 6,720 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി86 പവറിനുണ്ടാകും. ഗൊറില്ല ഗ്ലാസ് 7i സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനിലാണ് ഈ ഹാന്‍ഡ്‌സെറ്റ് വരിക. ഇന്ത്യയിൽ മൂന്ന് നിറങ്ങളിൽ ഫോൺ വിൽക്കുമെന്നും മോട്ടോറോള അറിയിച്ചു. വരാനിരിക്കുന്ന മോട്ടോ ജി86 പവർ ജൂലൈ 30-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടോറോള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയും മോട്ടോറോളയുടെ വെബ്‌സൈറ്റ് വഴി കോസ്‌മിക് സ്കൈ, ഗോൾഡ...
വാട്‌സ്ആപ്പ് ഇനി മുതല്‍ വിന്‍ഡോസില്‍ ലഭിക്കില്ലെന്ന് സൂചന!
Topnews, India, Latest news, Social Media, Technology, World

വാട്‌സ്ആപ്പ് ഇനി മുതല്‍ വിന്‍ഡോസില്‍ ലഭിക്കില്ലെന്ന് സൂചന!

നമ്മളിൽ മിക്കവരും കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ വിൻഡോസിനെയാണ് ആശ്രയിക്കാറുള്ളത്. ആ വിന്‍ഡോസ് വേര്‍ഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ വിവരം. ഇതിന് പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കി വെബ് റാപ്പർ സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ്, ഐപാഡോസ്, മാക്രോസ്, വെയർഒഎസ്, വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു മാറ്റം വരുത്താനായാണ് മെറ്റ ഇപ്പോൾ നേറ്റീവ് വിൻഡോസ് ആപ്പ് ഉപേക്ഷിച്ച് വെബ് റാപ്പർ സംവിധാനത്തിലേക്ക് വാട്‌സ്ആപ്പ് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിന്‍റെ നിലവിലെ പതിപ്പിൽ നിന്ന് ഇത് വളരെ വ്യത...
ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി
World, India, Latest news, Topnews

ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര. ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. തുടർന്ന് തിരികെ പറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം കഴിഞ്ഞില്ല. ശേഷം ജൂൺ ആറിന് ബ്രിട്ടനിൽ നിന്ന് 24 അംഗ വിദഗ്ധ സംഘമെത്തി ആക്സിലറി പവർ യുണിറ്റിന്റെയും എഞ്ചിന്റെയും തകരാർ പരിഹരിച്ചു. എയർ ഇന്ത്യയുടെ ഹാങ്ങറിലായിരു...
റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
World, Latest news, Social Media, Technology, Topnews

റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ അനുവദിക്കുന്നു. ഇത് അനുഭവം കൂടുതൽ സൗകര്യപ്രദവും ഹാൻഡ്‌സ് ഫ്രീയുമാക്കുന്നു. റീലുകളോ വീഡിയോ ഉള്ളടക്കമോ കാണാൻ ധാരാളം സമയം ചെലവഴിക്കുന്ന ഉപയോക്താക്കൾക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്. ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിന്‍റെ ക്രമീകരണങ്ങളിൽ ഓട്ടോ സ്ക്രോൾ ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ കഴിയും. ഓണാക്കിയാൽ, നിലവിലുള്ളത് പൂർത്തിയായ ശേഷം ഇൻസ്റ്റഗ്രാം അടുത്ത റീൽ സ്വയമേവ പ്ലേ ചെയ്യും. ടാപ്പിംഗ് അല്ല...
കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി; യാത്രക്കാർ അതീവ സുരക്ഷിതർ
India, Latest news, National, News, Top News, Topnews

കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി; യാത്രക്കാർ അതീവ സുരക്ഷിതർ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിൽ ആശ്വാസമായിരുന്നത് അപകടമൊന്നും നടന്നില്ലെന്നതാണ്. AI 2744 എന്ന നമ്പരിലുള്ള വിമാനമാണ് ടച്ച് ഡൗണിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു റൺവേയ്ക്ക് പുറത്തേക്ക് തെന്നിനീങ്ങിയത്. തീവ്രമഴയിലായിരുന്നു ലാൻഡിംഗ്, ഇതാണ് അപകടത്തിന് വഴിവച്ചതെന്ന് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ഒരു എഞ്ചിനിൽ ഭാഗികമായി കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും, വിമാനത്തെ സുരക്ഷിതമായി ബേയിലേക്കെത്തിക്കാൻ പൈലറ്റുകൾക്ക് കഴിഞ്ഞു. യാത്രക്കാരും ക്രൂ അംഗങ്ങളും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യയുടെ വക്താവ് അറിയിച്ചു. വിമാനത്തെ സർവീസിനായി പിൻവലിച്ചിരിക്കുകയാണ്. ഇതേ തുടർന്ന്, അപകടം നടന്ന റൺവേയ്ക്കും ചെറിയ കേടുപാടുകൾ സംഭവിച്ചതായി CSMIA വക്താവ് അറിയിച...
കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?
Kerala News, Health, Latest news, Life Style, Top News, Topnews

കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?

മെൽബണിൽ കഫീൻ ടാബ്‌ലെറ്റിന്റെ അധികഡോസ് കഴിച്ചുള്ള ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം വലിയ ശ്രദ്ധയേടിച്ചിരുന്നു. ഈ സംഭവത്തോടെ കഫീനിന്റെ സുരക്ഷിതമായ ഉപയോഗപരിധി എന്ന വിഷയം വീണ്ടും ചർച്ചയിലായി. കാപ്പി, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, സപ്ലിമെന്റുകൾ എന്നിവയൊക്കെയും കഫീൻ അടങ്ങിയവയാണ്. ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കാവുന്നതാണ് എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വ്യക്തമാക്കുന്നു. ഇത് നാലു മുതൽ അഞ്ച് കപ്പ് കാപ്പി, 10 കാൻ സോഫ്റ്റ് ഡ്രിങ്ക്, രണ്ടോളം എനർജി ഡ്രിങ്കുകൾ എന്നിവയുമായി തുല്യമാണ്. എങ്കിലും ഈ മാർഗ്ഗനിർദ്ദേശം എല്ലാവർക്കും ഒരുപോലെ ബാധകമല്ല. ശരീരഭാരം, നിലവിലുള്ള ആരോഗ്യനില, മരുന്നുകൾ എന്നിവയെയും ആശ്രയിച്ചാണ് കഫീനോടുള്ള പ്രതികരണം രൂപപ്പെടുന്നത്. അതുകൊണ്ട് 400 മില്ലിഗ്രാം സുരക്ഷിതമായ പരിധിയാണെങ്കിലും, അതിലധികം ഉപയോഗം...
വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി
Kerala News, Latest news, Top News, Topnews

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്നും എം.വി. ഗോവിന്ദൻ അനുശോചന സമ്മേളനത്തിൽ വ്യക്തമാക്കി. സഖാവിന്റെ വിയോ​ഗത്തിൽ പാര്‍ട്ടിയും ഇന്ത്യയിലെ ജനതയും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള മൃതദേഹം ആദ്യം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയിൽ അവിടെ പൊതുദര്‍ശനം സംഘടിപ്പിക്കും. നാളെ (22ന്) രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം നടക്കും. പിന്നീട് നാഷണല്‍ ഹൈവേ വഴിയായി ആലപ്പുഴയിലേക്കുള്ള വിലാപയാത്ര നടക്കും. രാത്രി മൃതദേഹം വീട്ടിലെത്തിക്കും. ജൂലൈ 23ന് വ...