BREAKING NEWS


Latest news

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു
Kerala News, Latest news

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി കളുടെയ മകൻ ഹാരിത്ത് ആണ് മരണപ്പെട്ടത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് ഹാരിത്തിനെ തെരുവുനായ കടിച്ചത്. മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകി. നാലു വാക്സിൻ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 ദിവസമായി ഹാരിത്ത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം....
കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ
India, Latest news

കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ

കൊൽക്കത്തയിലെ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാകി ബാനർജി (55) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ നാലാമത്തെ വ്യക്തിയാണ് ഇയാൾ. അഭിഭാഷകനും മുൻ വിദ്യാർഥിയുമായ മനോജിത് മിശ്രയും, വിദ്യാർഥികളായ പ്രമിത് മുഖർജിയും സയിബ് അഹമ്മദുമാണ് അറസ്റ്റിലായ മറ്റു പ്രതികൾ. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജ്‌ പെൺകുട്ടിയോട് വിവാഹത്തിന് അഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്....
നടി ഷെഫാലിയുടെ മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
Latest news

നടി ഷെഫാലിയുടെ മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. മുംബൈയിലെ അഡേരിയിൽ ഷെഫാലിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു. 2002 ൽ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയായ ‘കാൻട്ടാ ലഗാ’യിലൂടെയാണ് ഷെഫാലി ജരിവാല ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സൽമാൻ ഖാന്റെ ‘മുജ്സെ ഷാദി കരോഗി’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ വെബ് സീരീസായ ‘ബേബി കം ന’യിലും പ്രധാനവേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ അറിയപ്പെടുന്ന ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നടൻ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭർത്താവ്....
രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം
Malappuram, Kerala News, Latest news

രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം

മലപ്പുറം: കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്യുപഞ്ചർ ചികിത്സ നൽകുന്ന യുവതിയുടെ മകനാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകാതിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം;  ജീവനക്കാർക്കെതിരെ നടപടി
India, Latest news, National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ പെരുമാറ്റം സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി....
സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി
Kerala News, Latest news

സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി‍.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ പതിനാലായിരത്തോളം സ്‌കൂളുകളിൽ 90 ശതമാനത്തിലധികം സ്‌കൂളുകളിൽ സൂംബ ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ...
എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
Latest news

എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളം: കൂത്താട്ടുകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കവേ വെള്ളത്തിൽ മുങ്ങിപോകുകയായിരുന്നു. മൂവാറ്റുപുഴയിലെ എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥിയായ കെവിൻ (16) ആണ് മരിച്ചത്. വിവരം അറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിൽ കെവിനെ കണ്ടെത്തി. ഉടനെ കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത്  സത്യപ്രതിജ്ഞ ചെയ്തു
Latest news, Kerala News

നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യുഡിഎഫ്, എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ എന്നിവരും എന്നിവർ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു....
ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി
Latest news

ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ഫോട്ടോഗ്രാഫർ ആരോപിച്ചു....
കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kannur, Latest news

കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്. ഫർഹാനും സുഹൃത്തും കടലോരത്തെ പാറയിൽ ഇരിക്കവേ ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീഴുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഫർഹാന്റെ മൃതദേഹം കണ്ടെത്തിയത്....