BREAKING NEWS


Latest news

ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; മൃതദേഹത്തിനു സമീപം സിറിഞ്ച്
Kerala News, Latest news

ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; മൃതദേഹത്തിനു സമീപം സിറിഞ്ച്

കോട്ടയം: പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധന തുടരുകയാണ്....
റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി
Latest news, Kerala News

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞടുത്തു. റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ആണ് പുതിയ പൊലീസ് മേധാവിയാകുക. . പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. Tag: Rawada Chandrashekhar IPS is the new police chief...
‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി
India, Latest news

‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ''ശുഭാംശു താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്.'' പ്രധാന മന്ത്രി പറഞ്ഞു. ഇത് ഞാന്‍ ഒറ്റയ്ക്കുള്ള യാത്രയല്ല മറിച്ച് നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ ശുക്ല പറഞ്ഞു. ബഹിരാകാശത്തിൽ തന്റെ അനുഭവങ്ങളും ശുക്ല പങ...
കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
Latest news

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസിപി പ്രദീപ് കുമാര്‍ ഘോഷാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതേസമയം വിദ്യാര്‍ഥിനി നേരിട്ടത് അതിക്രൂര പീഡനമെന്ന വിവരങ്ങളും പുറത്തുവന്നു. കോളജിലെ ഗാര്‍ഡ് റൂമില്‍ എത്തിച്ചാണ് പ്രതികള്‍ 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ശരീരത്തില്‍ നിരവധി പാടുകളും മുറിവുകളും ഉണ്ട്. കഴുത്തിൽ ആക്രമണത്തിന്റെ പാടുകള്‍. ശ്വാസതടസം നേരിട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വിദ്യാര്‍ഥിനി ആവിശ്യപ്പെട്ടു എന്നാല്‍ പ്രതികള്‍ വീണ്ടും പീഡനം തുടര്‍ന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നും പൊലീസില്‍ പരാതി നല്‍കിയാല്‍ ഇത് പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മുഖ്യപ്രതി മനോജിത് മിശ്ര നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പീഡനത്തിന് കാരണം. ...
പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു
Latest news

പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ചാവേറാക്രമണം. 13 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. പ്രദേശവാസികൾ അടക്കം 30ലധികം പേർക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.  പരുക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയിലാണ് സംഭവം നടന്നത്....
ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്
Latest news, Kerala News

ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്

തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. നൃത്തം പഠിക്കാന്‍ പോയ സമയത്തായിരുന്നു ലൈംഗികചൂഷണം നടന്നത്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തം പഠിപ്പിക്കാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി...
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
Latest news, Kerala News

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ നില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി
India, Latest news

പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി

ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ മേധാവിയായി ഐ.പി.എസ് ഓഫീസർ പരാഗ് ജെയിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനകാലാവധി. പഞ്ചാബ് കേഡർ ഐ.പി.എസ് ഓഫീസറായ പരാഗ് ജെയിൻ നിലവിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ രഹസ്യാന്വേഷണ മേധാവി ജൂൺ 30-ന് വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ ചുമതലയേൽക്കുന്നത്....
കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി
Latest news, Kollam

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി

കൊല്ലം: കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യചെയ്തു. കടപ്പാക്കട അക്ഷയനഗര്‍ സ്വദേശി വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യചെയ്തത്. വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസപിള്ളയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ശ്രീനിവാസപിള്ളയും ഭാര്യയും മകന്‍ വിഷ്ണുവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്ന് തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്നതായാണ് കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്....
ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട  നിലയിൽ കണ്ടെത്തി
Latest news, Kerala News

ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ബത്തേരി (വയനാട്): ഏകദേശം ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്ത് കണ്ടെത്തി. മരിച്ചത് വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രൻ (54) ആണെന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രന്റേതാണെന്ന് കരുതുന്ന മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷും അജേഷുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ച രണ്ട് പേരാണ് ഇവർ. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ് തയ്യാറെടുക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് നൗഷാദ് നേതൃത്വം നൽകിയെന്നാണ് വിവരം....