BREAKING NEWS


Latest news

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി
World, Latest news, Topnews

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച...
‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത
Kerala News, Latest news, Top News

‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത

സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് തന്നെയാണ് സമസ്ത നിലപാടെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചേർന്ന സമസ്ത വിദ്യാഭ്യാസ സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സാർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉന്നയിച്ചത്. തീരുമാനത്തിൽ നിന്ന് സർ...
എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും
World, Latest news, Technology, Top News

എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും

നിർമിത ബുദ്ധി സർവ്വതും കീഴടക്കി മുന്നേറുമ്പോൾ ആ മാറ്റം അറിയാതെ പോയത് ആപ്പിൾ മാത്രമാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ടെക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആപ്പിളിന് എന്താണ് സംഭവിച്ചത് ? എ ഐ അപ്പ്‌ഡേഷനിൽ ആപ്പിൾ പുറകിലാണ് തുടങ്ങിയ വിവിധ അഭിപ്രയങ്ങളാണ് ഇപ്പോൾ ഉയർന്ന വരുന്നത്.എന്നാൽ എല്ലാവരും ഒരുപോലെ ഉന്നം വയ്ക്കുന്നത് ആപ്പിൾ മേധാവി ടിം കുക്കിനെയാണ്.എ ഐ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ പുതിയ മേധാവിക്ക് സാധിക്കുന്നില്ലെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരേണ്ടതുണ്ടെന്നുമുള്ള അഭിപ്രായങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. വിശകലന കമ്പനിയായ ലൈറ്റ്‌ഷെഡ് പാര്‍ട്‌ണേഴ്‌സിലെ വാള്‍ട്ടര്‍ പിയസിക് ജോ ഗ്യലോണ്‍ എന്നിവരാണ് ഇപ്പോൾ കുക്കിനെ മാറ്റണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.മുൻ മേധാവി സ്റ്റീ​വ് ജോ​ബ്‌​സിനേക്കാൾ ഈ സ്ഥാനത്തിന് അർഹൻ കുക്ക് ആണെന്ന് മുൻപ് ഇവർ അഭിപ്രായപ്പെട്ടിരുന്നു.മേധാവിയായി എ...
പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ
Latest news, Kerala News, Top News

പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന് പണം പൊലീസ് കണ്ടെടുത്തു. ഷിബിൻ ലാലിന്റെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി. പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യമായ...
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം
Kerala News, Latest news, Top News

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർ‌ന്നാണ് മിൽമ ബോർ‌ഡ് യോ​ഗം ചേർന്നത്. ഈ യോ​ഗത്തിലാണ് പാൽ വില ഉടൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. Tag: No immediate increase in milk prices; The decision was made in the Milma bo...
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
World, Gulf, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ...
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി
Kerala News, Latest news, Top News

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും അടക്കമുള്ള കാര്യങ്ങളിൽ രാജ്ഭവന്‍ കൂടുതല്‍ വ്യക്തത തേടിയിരുന്നു. ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്...
ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ
Kerala News, Latest news, Politics, Top News

ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ

ശ്രീകൃഷ്ണ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചത് സി എച്ച് മുഹമ്മദ് കോയ പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. സംസ്ഥാനത്തെ ഹിന്ദുജനസമാന്യത്തിനിടയിൽ‌ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു സിഎച്ചിന്റേതെന്നും ശശി തരൂര്‍ വ്യക്തമാക്കി. മുൻമുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ജന്മവാർ‌ഷിക ദിനത്തിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനാലാണ് സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രതന്ത്രജ്ഞത ഏറ്റവും നന്നായി തിളങ്ങിയത്. ഒരു പ്രമുഖ മുസ്ലിം നേതാവ് എന്ന നിലയിൽ സമുദായങ്ങൾക്കിടയിൽ സൗഹാർദവും പരസ്പര ധാരണയും വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മാതൃകാപരമായ പൊതുസമ്മതിയുടെ ശൈലി സ്വീകരിച്ചും മുന്നണിയിലെ ഘടക കക്ഷികളുടെ വിഭിന്നങ്ങളായ താത്പര്യങ്ങളെ സ...
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ
Kerala News, Health, Latest news, Top News

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലക്കാട് സ്വദേശിയായ 57 കാരൻ മരിച്ചത്. മരണകാരണം നിപ അണുബാധയാണോ എന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 609 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് ഡാറ്റയും ഉപയോഗിച്ച് ആരോഗ്യവകുപ്പ് മരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. “ഒരു കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്, ബാധിത പ്രദേശത്ത് ഫീൽഡ് തല പ്രവർത്തനങ്ങളും പനി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം സ്ഥലം സന്ദർശിച്ച് കൂടുതൽ നടപടികൾ ആരംഭിച്ചു. മറ്റുള്ളവരിൽ സാധ്യമായ ലക്...
മുംബൈയിൽ ഷോറൂം തുറന്ന് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി
World, India, Latest news, National, Top News

മുംബൈയിൽ ഷോറൂം തുറന്ന് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി

ആദ്യത്തെ ഷോറൂം ആരംഭിച്ചുകൊണ്ട് ടെസ്‌ല ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുകയാണ്. ഇലക്ട്രിക് വാഹന (EV) നിർമ്മാതാക്കളായ ടെസ്‌ല ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (BKC) മേക്കർ മാസിറ്റി മാളിൽ ഉപഭോക്താക്കൾക്കായി വാതിൽ തുറന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നിലേക്ക് ആദ്യ പടി കടക്കുന്ന ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഇതൊരു വലിയ ചുവടുവയ്പ്പാണ്. ടെസ്‌ലയുടെ പ്രധാന പ്രദർശന കേന്ദ്രമായും ഉപഭോക്തൃ അനുഭവ കേന്ദ്രമായും മുംബൈ ഷോറൂം പ്രവർത്തിക്കും, സന്ദർശകർക്ക് വാഹനങ്ങൾ അടുത്തുനിന്ന് കാണാനും ടെസ്‌ലയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഇത് അവസരം നൽകും. മോഡൽ വൈ എസ്‌യുവിയിലൂടെയായിരിക്കും കമ്പനി ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നതെന്ന് ടെസ്‌ലയുടെ വെബ്‌സൈറ്റ് പറയുന്നു. മോഡൽ Y റിയർ-വീൽ ഡ്രൈവിന് 60 ലക്ഷം രൂപ (ഏകദേശം $69,765) ആണ് വില. ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയ...