BREAKING NEWS


Latest news

Kerala News, Latest news

ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

കോവിഡിനെ തുടർന്ന് സർക്കാർ സൗജന്യമായി നൽകുന്ന ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. പതിനൊന്ന് ഇനമാണ് ഈ തവണത്തെ കിറ്റിലുള്ളത്. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്‌–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്‌–- 500 ഗ്രാം, ഖദർ മാസ്‌ക്‌–- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌. എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കും. നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. പിങ്ക്‌ കാർഡുകാരുടെ കിറ്റ്‌ വിതരണമാണ്‌ ഇപ്പോൾ തുടരുന്നത്‌. ഒക്ടോബറിലെ കിറ്റ്‌ വാങ്ങാൻ ബാക്കിയുള്ളവർക്ക്‌ ഡിസംബർ അഞ്ചുവരെ  നൽകും. ...
Kerala News, Latest news

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ...
Kerala News, Latest news, Pathanamthitta

മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി

ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.
Kerala News, Latest news

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും

കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി.കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും, ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു ...
Election, India, Kerala News, Latest news, World

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാം. ബാലറ്റ് പേപ്പർ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം. തുടർന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം. നിലവിൽ പോസ്റ്റൽ വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിംഗ് സംവിധാനം എന്ന നിലയിയുള്ളു. ഇതിന് മാറ്റം വരുത്താൻ 1961-ലെ തെരഞ്ഞെടുപ്പ് നടത്ത...
India, Kerala News, Latest news

സിനിമയെ പോലും വെല്ലുന്ന കള്ളന്മാരെ പിടികൂടുന്ന സാഹസിക രംഗങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കള്ളന്മാരെ പിടികൂടുന്ന ചെന്നെയിൽ നിന്നുള്ള പോലീസ് ഓഫീസറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത്. സിനിമയെ പോലും വെല്ലുന്ന രംഗങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. https://twitter.com/copmahesh1994/status/1332386843636076544 സബ് ഇൻസ്‌പെക്ടർ ആന്റിലിൻ രമേശ്‌ ആണ് സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങുന്നത്.മോഷ്ടാക്കളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പോലീസ്ക്കാരന്റെ സിസി ടിവി ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. സിറ്റി പോലീസ് കമ്മീഷണർ മഹേഷ്‌ കുമാർ അഗർവാൾ ആണ് വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. ...
Entertainment, Entertainment News, Latest news

‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.  ‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ്,മാമുക്കോയ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. https://www.facebook.com/PrithvirajSukumaran/posts/3497574000297639 ...
Latest news, World

‘ലൈംഗികമായി ചൂഷണം ചെയ്ത,ലൈംഗിക കുറ്റവാളിയായ വ്യക്തി’; മറഡോണയ്ക്ക് എതിരെ പ്രതിഷേധവുമായി വനിതാതാരം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മൗനമാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്. പിന്നീട് ഡപെന നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, ''ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത, ജീവിതത്തിൽ ഒരു മര്യാദയും പുലര്‍ത്താത്ത ഒരു വ്യക്തിക്ക് വേണ്ടി ആദരവ് നല്‍താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല''എന്ന്‍ ഡപെന കൂട...
Entertainment News, Latest news

നിഴല്‍ യുദ്ധവുമായി ”വൈര”;ശ്രദ്ധ നേടി സം​ഗീത ഹ്രസ്വചിത്രം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ വെെര എന്ന സം​ഗീത ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.നവംബർ 25 ന് ആണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തിറക്കിയത്. സ്ത്രീയുടെ ശക്തി ഭാവത്തെയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയത് കെവിൻ ഫ്രാൻസിസാണ്. ആലാപനം- വിജിത ശ്രീജിത്ത് ആണ്. സാപ്പിയൻ തോട്സിന്‍റെ ബാനറിൽ ശ്രീജിത്ത്‌ ഗോപിനാഥൻ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്‍റെ കഥയും,തിരക്കഥയും നിർവഹിച്ചത് പ്രജിത്ത് നമ്പ്യാരും സംവിധാനം രമേശ് രെമുവുമാണ്. മാളവിക സുരേഷ്‌കുമാർ ആണ് പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ സിബി ആണ്. https://youtu.be/LtnYXUE3mkY ...
Kannur, Kerala News, Latest news

സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറി കണ്ണൂര്‍ വിമാനത്താവളം

വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറിയതാണ് കണ്ണൂർ വിമാനത്താവളം. എന്നാല്‍ ഇന്ന്‍ കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ആണ്. വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്താനുള്ള ശ്രമം നടക്കുന്നത് കൊണ്ട് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സ്വര്‍ണ്ണ കടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കൊവിഡ് കാലമായതിനാൽ വിമാനങ്ങള്‍ കുറവായി ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഈ കൊവിഡ് കാലത്ത് കടത്തിയ സ്വര്‍ണ്ണത്തിന്‍റെ അളവ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആദ്യത്...