BREAKING NEWS


Latest news

Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനു വിജയം എന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു എന്നതിന് ഉത്തമ തെളിവ് ആണ് ഈ മുന്നേറ്റം എന്നും കോടിയേരി കൂട്ടിച്ചേർത്തു.മുനിസിപ്പാലിറ്റി ഒഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫിനു തന്നെയാണ് മുന്നേറ്റം
Election, Kerala News, Latest news

ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ശക്തമായി മുന്നോട്ട്. മുൻസിപാലിറ്റികളിലും, ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കിലും എഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത് 446 എൽഡിഎഫ് മുന്നേറുമ്പോൾ 354 ൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.ബ്ലോക്ക്‌ പഞ്ചായത്ത് കളിൽ 100 എൽഡിഎഫും 51 യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.മുനിസിപാലിറ്റികളിൽ 41 എൽഡിഎഫും, 37 ഇടത്ത് യുഡിഎഫും ആണ്. ...
Kannur, Kerala News, Latest news

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു

കണ്ണൂർ കോർപറേഷനിൽ ബിജെപിയുടെ താമര വിരിഞ്ഞു. ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. യുഡിഎഫിന്റെ സീറ്റിലാണ് താമര വിരിഞ്ഞത്. 136 വോട്ടുകൾ ആണ് വിജയം. കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
Election, Kerala News, Latest news

യുഡിഎഫ് മുന്നേറ്റം കൂടുന്നു

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുനിസിപാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. 86 മുനിസിപാലിറ്റികളിൽ 32 എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് വോട്ടിംഗ് നില. യുഡിഎഫിന്റെ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്.
Election, Kerala News, Latest news

മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ

കൊച്ചിയിലെ കോൺഗ്രസ്സ് ന്‍റെ മേയർ സ്ഥാനാർഥി എൻ. വേണു ഗോപാൽ ഒരു വോട്ടിനു ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. മുൻ ജിസിഡിഎ ചെയർമാൻ ആയിരുന്നു വേണുഗോപാൽ. കൊച്ചി കോർപറേഷൻ യുഡിഎഫ്നു പിടിച്ചടക്കാൻ സാധിച്ചിരുന്നെങ്കിൽ എൻ. രാജഗോപാൽ ലിന് മേയർ പദവി ലഭിക്കുമായിരുന്നു. റീപോളിംഗ് വേണമെന്ന് യുഡിഫ് ന്റെ ഭാഗത്തു നിന്ന് കനത്ത വിമർശനം ഉണ്ട്. പരാജയം സാങ്കേതികം എന്നാണ് രാജഗോപാൽ പ്രതികരിച്ചത്. യുഡിഎഫിന്റെ എല്ലാം പ്രതീക്ഷകൾക്കും വിപരീതമായാണ് ഫലം വന്നത്. ഇനി യുഡിഎഫിന്റെ നിലനിൽപ്പ് എങ്ങനെ എന്ന് കണ്ടറിയേണ്ടി വരും. ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് എന്‍. വേണുഗോപാല്‍ ജനവിധി തേടിയത്. തുടര്‍ ഭരണത്തിനായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ യുഡിഎഫിന് തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. രാഷട്രീയ പോര്‍കളത്തിന് വഴിയൊരുക്കുന്നത് കൂടിയാണ് ഈ തോല്‍വി. ഇതിനെ തുടര്‍ന്ന് കൊച്ചി കോര്...
Election, Kerala News, Latest news

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി ആയി മത്സരിച്ചിരുന്ന വേണുഗോപാൽ തോറ്റു. കൊച്ചിൻകോർപറേഷനിൽ യുഡിഎഫ് മുന്നേറുമ്പോഴും മേയർ സ്ഥാനാർഥി ഒരു വോട്ടിനു തോറ്റത്.
Election, Kerala News, Latest news

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം തുടരുന്നു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യന്നത്. ചില പ്രദേശങ്ങളെ ഒഴിച്ചാൽ തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
Election, Kerala News, Latest news

പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു

ആദ്യ ഫലം പുറത്ത് വരുമ്പോൾ വർക്കല, പാലാ, ഒറ്റപ്പാലം ബത്തേരി എന്നീ നഗര സഭകളിൽ ആയി എൽഡിഎഫ് അഞ്ചു സീറ്റിലും പറവൂർ മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് വിജയിച്ചു. പാലാ നഗര സഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് ജയിച്ചു.
Election, Kerala News, Latest news

ഇടത് പക്ഷം മുന്നേറ്റം തുടരുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്. കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.
Election, Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ. കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും. ...