BREAKING NEWS


Kerala News

ഡയാലിസിസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വി.എസിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം
Kerala News

ഡയാലിസിസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വി.എസിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിന്റെ സഹായത്തിലൂടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. മെഡിക്കൽ ബോർഡ് തുടർച്ചയായ ഡയാലിസിസ് ആവശ്യമാണ് എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡയാലിസിസ് നടത്താൻ ശ്രമിച്ചെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. രക്തസമ്മർദ്ദം മാറിക്കൊണ്ടിരിക്കുകയാണ്. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ചികിത്സ പുരോഗമിക്കുകയാണ്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില നിരീക്ഷിക്കുന്നത്....
ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി
Alappuzha, Crime, Kerala News

ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ ജോസ്മോൻ കുറ്റം സമ്മതിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി രണ്ടുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം....
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്
Kerala News

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ, പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി....
‘ജാനകി’ സിനിമ കാണാൻ ഹൈക്കോടതി; ശനിയാഴ്ച ജഡ്ജി സിനിമ കാണും
Kerala News

‘ജാനകി’ സിനിമ കാണാൻ ഹൈക്കോടതി; ശനിയാഴ്ച ജഡ്ജി സിനിമ കാണും

കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി. ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍വെച്ചാവും കോടതി സിനിമ കാണുക. സിനിമ കാണണം എന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയില്‍ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയില്‍വന്ന് കാണാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും....
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala News, Latest news

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
Palakkad, Kerala News

സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

 പാലക്കാട്:പാലക്കാട്  സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.  പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.  കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു....
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Alappuzha, Kerala News

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala News

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ തീരുമാനം....
‘കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍’: ശശി തരൂര്‍
Kerala News, News

‘കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍’: ശശി തരൂര്‍

കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി കേള്‍ക്കുന്നതാണ് അവസ്ഥ. താന്‍ എം.പി ആയതിനുശേഷം ഏഴരക്കോടിയോളം രൂപ ആരോഗ്യ മേഖലയില്‍ ചിലവാക്കി – ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു....
എഐഎസ്എഫ് ജില്ലാ നേതാക്കളെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചു; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
Kollam, Kerala News

എഐഎസ്എഫ് ജില്ലാ നേതാക്കളെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചു; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദ്. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു. കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞ് അവിടെ എത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡൻ്റ് ശ്രീജിത്ത് സുദർശനനേയും ലഹരി സംഘം അക്രമിക്കുന്ന അവസ്ഥയുണ്ടായി.ഈ ലഹരി സംഘങ്ങൾക്ക് അഭയം കൊടുക്കുന്ന കേന്ദ്രമായി കൊല്ലത്തെ എസ്എഫ്ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞു. സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്ഐ നേത്യത്വത്തിൻ്റെ നിലപാട് തിരുത്തപ്പെടേണ്ടതാണ്. ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എഐഎസ്എഫെന്നും എസ്എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്...