BREAKING NEWS


Kerala News

കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി
Kerala News

കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി

  കൊച്ചി: കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് ലഭ്യമാക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ കേസ് സ്റ്റാറ്റസ്, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, കോടതിയുടെ ഉത്തരവുകൾ തുടങ്ങി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും വേഗത്തിലും കൃത്യതയോടെയും അറിയിക്കാനാണ് തീരുമാനം. “The High Court of Kerala” എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും വിവരങ്ങൾ ലഭിക്കുക. ഇതിനായി കക്ഷികൾ തങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, വാട്‌സ്ആപ്പ് സംവിധാനം കൊണ്ടുവരുന്നതിലൂടെ വിവരങ്ങൾ സമയോചിതമായി കൈമാറാനാകും. നിലവിലുള്ള നോട്ടീസ്, സമൻസ്, കത്ത് തുടങ്ങിയ ഔദ്യോഗിക രീതികൾ തുടരുമെന്നും, വാട്‌സ്ആപ്പിലൂടെയുള്ള അറിയിപ്പ...
ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്
Kerala News

ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്

  എറണാകുളം: ഗാസയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന് സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ടീച്ചറുടെ മേൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗാസിലെ കുട്ടികളോടും പലസ്തീൻ ജനതയോടും സർക്കാർ നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ടീച്ചറുപോലുള്ളവരെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് മലയാളികളുടെ കടമയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം,” എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. “ഗാസയിലെ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ ...
വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ
Kerala News

വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ

  തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ കരട് പട്ടികയിലെ ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി. അന്തിമ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക നടപടിയാണ് ഇതെന്ന് ഇന്ത്യൻ പ്രതിനിധി സം...
ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം
Kerala News

ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കൂടാതെ ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷയും നടത്തും. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കു...
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും
Kerala News

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

  തിരുവന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ വെടിവച്ചുകൊല്ലാന്‍ അനുമതി നൽകൂ എന്നാണ് ബില്ലിൽ പ്രതിപാദിക്കുന്നത്. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ കഴിയും. കൂടാതെ വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയ...
അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി;  ശത്രക്രിയ വിജയകരം
Kerala News

അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി; ശത്രക്രിയ വിജയകരം

  കൊച്ചി ∙ കൊല്ലം സ്വദേശിനിയായ 13 കാരിക്ക് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പുലർച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 6.30 തിന് അവസാനിച്ചു. 3.30 മുതൽ പെൺകുട്ടിയുടെ ശരീരത്തിൽ ഹൃദയം സ്പന്ദനം തുടങ്ങുകയുണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടുത്ത 48 മണിക്കൂറും അത്യന്തം നിർണായകമാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ  ഹൃദയമാണ് പെൺകുട്ടിക്ക് മാറ്റിവെച്ചത്.   ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അവയവ ദാനത്തിന് സമ്മതം നൽകിയതോടെ പ്രക്രിയകൾക്ക് വഴി തെളിഞ്ഞു. രാത്രി 10 മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു മണിയോടെ ഹൃദയം വേർപ്പെടുത്തി പൊലീസ് സുരക...
വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം ചേരും
Kerala News

വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം ചേരും

  തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങൾ നേരിടാൻ നിയമഭേദഗതിയുമായി സർക്കാർ. ജനവാസ മേഖലകളിൽ കടന്നുകയറി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വധിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഭേദഗതി. ഇതുസംബന്ധിച്ച ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനത്ത് ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും. സഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടെങ്കിലും, മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരി...
സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു
Kerala News

സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡിജിറ്റൽ പരിശോധന ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളം വോട്ടർപട്ടിക സമഗ്രപരിഷ്കരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ബീഹാറിൽ ഇതിനകം പരിഷ്കരണം നടപ്പാക്കിയിരുന്നു. സമാനമായി കേരളത്തിലും നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗ്യരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 20ന് രാഷ്ട്രീയ പാർട്ടികൾക്ക് ബോധവൽക്കരണം നൽകും. 2002ലെ പട്ടികയിൽ ഉണ്ടായിരുന്ന 80 ശതമാനത്തിലധികം പേരും 2025ലെ പട്ടികയിലും ഉൾപ്പെടുന്നുണ്ടെന്നാ...
ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
Kerala News

ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇത്...
ശബരിമല സ്വർണ്ണപ്പാളി വിവാദം;സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്
Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം;സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്

  കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ദേവസ്വം ബോർഡ് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2018 മുതലുള്ള മഹസർ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാനാണ് നിർദേശം. സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സാഹചര്യത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി കാണിക്കയായി നാണയങ്ങൾ എറിയുന്നതുമൂലം സ്വർണപ്പാളിക്ക് കേടുപറ്റുകയും അതിനാലാണ് അറ്റകുറ്റപ്പണി നടത്താനുണ്ടായ കാരണമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ചെന്നൈയിലേക്ക് ഇളക്കിക്കൊണ്ടുപോയതെന്നും സ്വർണ്ണപ്പാളികൾ ഉരുക്കിയതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടാതെ സ്വർണ...