BREAKING NEWS


കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി

By sanjaynambiar
Kerala High Court

 

കൊച്ചി: കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് ലഭ്യമാക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ കേസ് സ്റ്റാറ്റസ്, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, കോടതിയുടെ ഉത്തരവുകൾ തുടങ്ങി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും വേഗത്തിലും കൃത്യതയോടെയും അറിയിക്കാനാണ് തീരുമാനം.

“The High Court of Kerala” എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും വിവരങ്ങൾ ലഭിക്കുക. ഇതിനായി കക്ഷികൾ തങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, വാട്‌സ്ആപ്പ് സംവിധാനം കൊണ്ടുവരുന്നതിലൂടെ വിവരങ്ങൾ സമയോചിതമായി കൈമാറാനാകും.
നിലവിലുള്ള നോട്ടീസ്, സമൻസ്, കത്ത് തുടങ്ങിയ ഔദ്യോഗിക രീതികൾ തുടരുമെന്നും, വാട്‌സ്ആപ്പിലൂടെയുള്ള അറിയിപ്പുകൾ അധിക സഹായമായി പ്രവർത്തിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *