മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആഗോള അയ്യപ്പ സംഗമം തിരി തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. അതിനാൽ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
.സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട...
19SepNo Comments
സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും
കൊച്ചി: സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികൾക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടികളിലെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ നിയന്ത്രണം വന്നിരുന്നു. പലപ്പോഴും മീൻപിടുത്ത വലകളിൽ അനായാസം കുടുങ്ങുന്ന സാഹചര്യമാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമായി സമിതി പഠനം നടത്തും.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവ് പിടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മത്സ്യത്തൊഴിലാളികളും നിയമം നടപ്പാക്കുന്ന ഏജൻസികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വെളിപ്പെടുത്തി. ഇവയുടെ ...
19SepNo Comments
പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ
പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ
2007 സെപ്റ്റംബറിൽ കേരളത്തെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം പതിനെട്ട് വർഷം പിന്നിടുകയാണ്. എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവൻ കവർന്ന ആ സംഭവം ഇന്നും മറക്കാനാവാത്ത ദുഃഖസ്മൃതിയായി തുടരുകയാണ്.
പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി. പൊട്ടലിനു പിന്നാലെ ഭീമമായ വെള്ളപ്പാച്ചിൽ ഏക്കറുകളോളം കൃഷിയിടങ്ങളും 12 വീടുകളും റോഡുകളും തകർന്നടിഞ്ഞു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ട് പേർക്ക് രക്ഷപ്പെടാനായില്ല.
മരിച്ചവരിൽ നരകക്കാനം സ്വദേശിയായ ജയ്സണിന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിട്ടില്ല. മറ്റു ജീവനക്കാരുടെ മൃതദേഹങ്ങൾ ആഴ്ചകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
പെൻസ്റ്റോക്ക് പൊട്ടുന്നതിന് മുൻപ് ചോർച്ച ...
19SepNo Comments
ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ പുതുക്കിയ ടോൾ ആയിരിക്കുമോ എന്നതിൽ വ്യക്തത വരൂ.
ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട...
18SepNo Comments
ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരം; കേരളത്തിൽ പാൽവിലയിൽ വർധന: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരമാക്കുന്നതിന് വിധമായിരിക്കും വില കൂട്ടുന്നത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളവുമാണ്. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് വഴിവച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ചർച്ച നടന്നത്. പി.സി. വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് കേരളമാണെന്നും ഇത് 9% ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായി എട്ടുമാസമായി...
18SepNo Comments
സത്യത്തെ വളച്ചൊടിച്ച് തെറ്റായ സന്ദേശം നൽകി; നരിവേട്ട സിനിമക്കെതിരെ വിമർശനവുമായി സി കെ ജാനു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.കെ. ജാനു. സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിക്കുകയും തെറ്റായ സന്ദേശമാണ് നൽകിയെന്നും സി കെ ജാനു വിമർശിച്ചു. സമരത്തിന്‍റെ യാഥാർത്ഥ്യത്തെ പുതു തലമുറയുടെ മുൻപിൽ മറച്ചു പിടിക്കുകയാണ്. സിനിമ എടുക്കുന്നതിൽ ആത്മാർത്ഥ ഇല്ലെങ്കിൽ അതിനു നിൽക്കരുതായിരുന്നുവെന്ന് ജാനു പ്രതികരിച്ചു.
സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആദിവാസി സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. മനുഷ്യരെ മൃഗങ്ങളെപ്പോലെ കടിച്ചുകീറാൻ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല. മനുഷ്യനാണെന്ന പരിഗണന പോലും ഉണ്ടായിരുന്നില്ല .ആദിവാസികളെ പോലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചില്ല. മറിച്ച് നരിവേട്ടയിൽ പോലീസിനെ വെള്ളപൂശുകയാണ്. സിനിമയില്‍ ആറ് പേരെ കത്തിക്കുന്ന രംഗമുണ്ട്. എന്നാൽ അതൊന്...
18SepNo Comments
മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ സർക്കാർ സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും, ജനങ്ങളുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും ചെയ്യും. പരാതികൾക്ക...
18SepNo Comments
ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് പറഞ്ഞു. ഹൈക്കോടതിയുടെ നിലപാടിനോട് അനുസൃതമായാണ് സുപ്രീംകോടതിയും പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു....
17SepNo Comments
കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. "എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. ബാലന്‍സ് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ ബന്ധപ്...
17SepNo Comments
ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. ? സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയും. ഇത് നിസാരമായി കാണാൻ കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. 1999 ല്‍ ദ്വാരപാലക ശില്പങ്ങ...
