BREAKING NEWS


Kerala News

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യം ആലപ്പുഴ; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാടിന് നൽകും: സുരേഷ് ഗോപി
Kerala News

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യം ആലപ്പുഴ; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാടിന് നൽകും: സുരേഷ് ഗോപി

തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2016 മുതല്‍ കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. എയിംസ് എപ്രകാരം സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ അനുയോജ്യമായ പ്രദേശം. തൃശൂരില്‍ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവ...
ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍
Kerala News

ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം 2031ഓടെ എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും വിഷയത്തിൽ ആശയങ്ങള്‍ ശേഖരിക്കുക. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയായിരിക്കും ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനോടകം സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിക്കുമെന്നും മന്ത്രിയുട...
കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി
Kerala News

കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി

കാസർഗോഡ്: ദേശീയപാതയിലെ കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സമിതി സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. ദേശീയപാത ചട്ടപ്രകാരം ടോൾഗേറ്റുകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ തലപ്പാടിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള കുമ്പളയിലാണ് ടോൾഗേറ്റ് നിർമ്മാണത്തിനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾഗേറ്റ് പെരിയയിൽ മാത്രമേ സ്ഥാപിക്കാനാകൂവെന്നതാണ് പ്രാദേശവാസികളുടെ വാദം. സിംഗിൾ ബെഞ്ച് അനുകൂല വിധി നൽകിയതോടെ പ്രവർത്തനം വേഗത്തിലായെങ്കിലും, പ്രദേശവാസികളെ ഉൾപ്പെടെ ബാധിക്കുന്ന ടോൾഗേറ്റ് അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നു...
ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക  അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തിയത് നാല് മിനിറ്റിൽ
Kerala News

ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തിയത് നാല് മിനിറ്റിൽ

എറണാകുളം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ ഹൃദയം  അങ്കമാലി സ്വദേശിയായ യുവാവിന്റെ നെഞ്ചിൽ മിടിക്കും.‌ കിംസ് ആശുപത്രിയിൽ നിന്ന് വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാര്‍ഗം ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂര്‍ണമായി ആധുനിക വത്കരിച്ച ആംബുലന്‍സ് വഴി ലിസി ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്.ഹൃദയം എത്തി മിനിറ്റുകൾക്കകം ശസ്ത്രക്രിയ ആരംഭിച്ചു.   ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂര്‍ വടകോട് ചരുവിള ബഥേല്‍ വീട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ഐസക്ക് ജോര്‍ജിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. ബുധന്‍ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അവയവം മാറ്റത്തിന് 3...
ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകി ഹൈക്കോടതി
Kerala News

ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകി ഹൈക്കോടതി

  കൊച്ചി: പമ്പയുടെ പരിശുദ്ധി കാക്കാമെങ്കിൽ ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ചൂണ്ടിക്കാട്ടി ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി നൽകി. സാമ്പത്തിക അക്കൗണ്ട് സുതാര്യമായി സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചുമാത്രമേ പരിപാടി നടത്താവൂ. ഇത് വനമേഖലയാണ്. പരിസ്ഥിതിക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി പ...
ദേശീയപാത നിർമാണ പ്രവർത്തനം പുരോഗതിയിൽ; വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Kerala News

ദേശീയപാത നിർമാണ പ്രവർത്തനം പുരോഗതിയിൽ; വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

  തിരുവനന്തപുരം: ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലായതിനാൽ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. 17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂർത്തീകരണം നടക്കും. തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 2025 ഡിസംബറോടെ 480 കിലോമീറ്ററും, 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി....
അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ് ഉദ്യോഗസ്ഥർ
Kerala News

അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ് ഉദ്യോഗസ്ഥർ

  അന്തര്‍ സംസ്ഥാന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനത്തിലൂടെ കടന്നു പോകുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. അതിനാൽ വനനിയമങ്ങള്‍ മറികടന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിനോട് ചേർന്നുള്ള മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലായി വിസ്തൃതിയിൽ പരന്ന് കിടക്കുന്ന വനമേഖലയാണ് അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയവ. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത കടന്ന് പോകുന്ന ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് സർവ സാധാരണയാണ്. ഇവ മനുഷ്യര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും അക്രമ...
എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
Kerala News

എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍

എംഎസ്‌സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയിട്ട് നാളുകളായെങ്കിലും നിഗൂഢതകളില്‍ വ്യക്തത വരുത്തി പുറത്തുകൊണ്ടുവരാൻ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. കപ്പല്‍ അപകടത്തില്‍ ജൂലൈ 3 നകം സംഘടനകള്‍.അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനം ഇനിയും നടപ്പായില്ല. സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. നഷ്ടപരിഹാരവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ പറഞ്ഞു. ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിർദ്ദേശ പ്രകാരം ജൂലൈ 3 നകം അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു . ഇതുവരെ പൂർണമായും അത് നടപ്പായിട്ടില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നിയോഗിച്ച ടി ആന്‍ഡ് ടി എന്ന കമ്പനി ജൂണ്‍ 12 ന് ...
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം
Kerala News

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും നല്‍കുന്ന മറുപടികളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പേരിനു മുന്‍പ് ഇനി മുതല്‍ 'ബഹു.' ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം, പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മറുപടി കത്തുകളില്‍ ബഹുമാന സൂചകമായി ‘ബഹു. മുഖ്യമന്ത്രി’, ‘ബഹു. മന്ത്രി’ എന്നീ രീതിയില്‍ രേഖപ്പെടുത്തണം. ഇത്തരം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഔദ്യോഗിക കത്തിടപാടുകളില്‍ മാന്യത ഉറപ്പാക്കുക എന്നതാണ് ഉത്തരവിന്റെ ലക്ഷ്യം....
കാർഷിക സർവകലാശാല ഫീസ് വർധനക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു
Kerala News

കാർഷിക സർവകലാശാല ഫീസ് വർധനക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

  തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വൈസ് ചാൻസിലർ ബി. അശോക് കുമാറിനെ ലക്ഷ്യമിട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞതോടെ അശോക് കുമാർ അഞ്ചു മിനിറ്റോളം വാഹനത്തിനുള്ളിൽ തുടരേണ്ടിവന്നു. വിശാലമായ പൊലീസ് സാന്നിധ്യത്തോടെയാണ് പിന്നീട് വൈസ് ചാൻസിലറിന് വഴിയൊരുക്കിയത്. വനിത പ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫീസ് വർധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വി.സി പ്രതികരിക്കാൻ തയ്യാറായില്ല. സർവകലാശാലയിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. അന്യായമായ ഫീസ് വർധനവ് അനുവദിക്കില്ലെന്ന നിലപാട...