BREAKING NEWS


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം

By sanjaynambiar
images 2021 06 04T205525.870

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും നല്‍കുന്ന മറുപടികളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പേരിനു മുന്‍പ് ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം, പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മറുപടി കത്തുകളില്‍ ബഹുമാന സൂചകമായി ‘ബഹു. മുഖ്യമന്ത്രി’, ‘ബഹു. മന്ത്രി’ എന്നീ രീതിയില്‍ രേഖപ്പെടുത്തണം. ഇത്തരം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഔദ്യോഗിക കത്തിടപാടുകളില്‍ മാന്യത ഉറപ്പാക്കുക എന്നതാണ് ഉത്തരവിന്റെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *