BREAKING NEWS


Kerala News

‘കുട്ടൻ സമ്മതിക്കണ്ടേ’? കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പോലീസിന്റെ  സോഷ്യല്‍ മീഡിയ പോസ്റ്റ്
Kerala News

‘കുട്ടൻ സമ്മതിക്കണ്ടേ’? കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു മറയൂർ എസ്ഐ മാഹിൻ സലിംമിന്റെ പോസ്റ്റ്. 'കുട്ടൻ സമ്മതിക്കണ്ടേ' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. മുൻപ് വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ സസ്‌പെന്‍ഷന്‍ നേരിടുകയും, വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. സുജിത്തിന് മർദനമേറ്റ സംഭവവും, തുടർന്നുണ്ടായ ആരോപണങ്ങളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് എസ്ഐ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പൊലീസ് വേഷത്തിലുള്ള മമ്മൂട്ടി, മോഷ്ടാവിനെ മർദിക്കുന്നതായി കാണാം. പോസ്റ്റിന് വ്യാപക വിമർശനമുയർന്നതോടെ വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐ പ്രതികരിച്ചു രംഗത്തെത്തി. ...
നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ
Kerala News

നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു.നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018-ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 17 പേരുടെ ജീവൻ നഷ്ടമായിരുന്നു.  പിന്നീട് നടന്ന പ്രാദേശിക ബാധകളിൽ രോഗികളെ രക്ഷപ്...
നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് ; ആദ്യ ശേഖരണം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിൽ
Kerala News

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് ; ആദ്യ ശേഖരണം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിൽ

  തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ വഴി നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ 20 ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ വാങ്ങും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും ശേഖരണം. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. ശ്രമം വിജയിച്ചാൽ ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലും പ്രാബല്യത്തിലാകും. ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന 'ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്‌കോയില്‍ നാളെ മുതല്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 20 ഔട്ട്ലെറ്റുകളില്‍ 10 എണ്ണം തിരുവനന്തപുരം ജില്ലയിലും 10 എണ്ണം കണ്ണൂര്‍ ജി...
പാർഥസാരഥി ക്ഷേത്രത്തിലെ പൂക്കള വിവാദം;  നിയപരമായി നേരിടുമെന്ന്  ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്
Kerala News

പാർഥസാരഥി ക്ഷേത്രത്തിലെ പൂക്കള വിവാദം; നിയപരമായി നേരിടുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്

മുതുപിലാക്കാട്: കൊല്ലം കൊട്ടാരക്കരയിലെ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഇട്ട ഓണപ്പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതി. സംഭവത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ. രാഷ്ട്രീയ മുതലെടുപിന് വേണ്ടിയിട്ടാണ് മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തെ ഉപയോഗിച്ചതെന്നും പ്രസിഡൻ്റ് ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ക്ഷേത്രം പരാതി നൽകിയിട്ടില്ല. പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതിയുള്ളത്. പ്രദേശത്തെ ക്രമസമാധാനം തകർക്കാനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ പേര് ഉപയോഗിച്ചത്. ഇതിനെ നിയമപരമായി നേരിടും," ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ പറഞ്ഞു. അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്ക് എതിരെ പൊലീസ് കേസെടുത്തെന്നായിരുന്നു തെറ്റായ വാർത്ത പ്രചരിപ്പിക്കുന...
പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ല; ഹർജി നാളെ വീണ്ടും പരിഗണനയിൽ
Kerala News

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ല; ഹർജി നാളെ വീണ്ടും പരിഗണനയിൽ

  കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. .ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. വാദത്തിനിടെ ഗതാഗതക്കുരുക്കിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിർദ്ദേശിക്കുകയും എന്നാൽ ഇതുവരെയും എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ല എന്ന് കോടതി ചോദിച്ചു. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറോട് ഓൺലൈനായി നാ...
സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു ; പവന് 80,800 രൂപ
Kerala News

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു ; പവന് 80,800 രൂപ

  കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 125 രൂപയാണ് ഇന്ന് ‌വർധിച്ചത്. ഇതോടെ 10,100 രൂപയാണ് ഇന്ന് ഗ്രാം സ്വർണത്തിൻ്റെ വില. പവന് മാത്രം 1000 രൂപയാണ് കൂടിയത്. ആയതിനാൽ 80,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞദിവസം മാത്രം സ്വർണവില രണ്ടുതവണയാണ് മാറിയത്. വ്യാപാരം ആരംഭിച്ചത് 79,480 രൂപയിലായിരുന്നു. രാവിലെ സ്വർണ വില നിശ്ചയിച്ചപ്പോൾ ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറ‍ഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറി. പവന്റെ വില 400 രൂപയിലേക്കാണ് വില ഉയർന്നത്. ​ഗ്രാമിന് 50 രൂപയും ഉയർന്നു. ഇതോടെ ഗ്രാം വില 9,985 രൂപയും പവന്‍ വില 79,880 രൂപയുമായി. സ്വർണവില ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസണും ഓണവും വന്നതോടെ ജ്വല്ലറികളില്‍ ...
മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെ;  കേരള ഹൈക്കോടതിയെ വിമർശിച്ചു സുപ്രീംകോടതി
Kerala News

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെ; കേരള ഹൈക്കോടതിയെ വിമർശിച്ചു സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും ഇത്തരത്തിൽ സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വാദം. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു. ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം...
തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദ്ദനം;  എസ്ഐ രതീഷിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി  ഡിജിപി
Kerala News

തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദ്ദനം; എസ്ഐ രതീഷിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി ഡിജിപി

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്ഐ ആയിരുന്ന പി എം രതീഷിനെ സസ്‌പെൻഡ് ചെയ്യാൻ പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്‌പെൻഡ് ചെയ്യാൻ സാധിക്കുമോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം 24-ാം തീയതി പീച്ചിയിലെ ഹോട്ടലിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഹോട്ടൽ ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തിൽ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി എസ്ഐ അഞ്ച് ലക്ഷം രൂപ ആ...
മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം; ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala News

മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം; ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി​ ഇന്ന് പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. ആഗോള അയ്യപ്പ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം. സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജ...
അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയോ? അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആര്? സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടു ഹൈക്കോടതി
Kerala News

അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയോ? അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആര്? സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടു ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി എന്തു ബന്ധമാണുള്ളതെന്നും, അയ്യപ്പന്റെ പേരില്‍ മാത്രം പരിപാടി നടത്തുന്നത് എന്ത് കൊണ്ട് എന്നും കോടതി ആരാഞ്ഞു. ആഗോള തലത്തില്‍ പ്രശസ്തമായ ശബരിമല ക്ഷേത്രത്തിനെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇത്തരമൊരു പരിപാടിയ...