BREAKING NEWS


വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ

By sanjaynambiar
varkala 1757784419009 2b434242 04c0 424a 9c64 2c43143db67f 900x506 1

 

തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്.

വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ കരട് പട്ടികയിലെ ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി. അന്തിമ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക നടപടിയാണ് ഇതെന്ന് ഇന്ത്യൻ പ്രതിനിധി സംഘം വ്യക്തമാക്കി. കേരളത്തിന്റെ അഭിമാനമായ വർക്കല കുന്നുകൾക്ക് ആഗോള അംഗീകാരം. യുഎനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ വർക്കല കുന്നുകൾ ഇടംപിടിച്ചു. സ്വാഭാവികവും പ്രകൃതിദത്തവുമായ പൈതൃക വിഭാഗത്തിലാണ് വർക്കലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കല കുന്നുകൾ ഇടം നേടിയിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക-പ്രകൃതിദത്ത പൈതൃകത്തിന് ആഗോള അംഗീകാരം ഉറപ്പിക്കുന്ന ചരിത്ര നേട്ടമാണ് വർക്കല കുന്നുകളുടെ കരട് പട്ടികയിലെ പ്രവേശനം.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *