BREAKING NEWS


Kerala News

Election, Kerala News, Latest news, Malappuram

പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു

പോളിംഗ് ബൂത്തിൽ വോട്ടഭ്യർത്ഥത ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാൻ നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. താനൂർ നഗര സഭ 16ാം വാർഡിൽ ഒന്നാം വാർഡിൽ ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുക ആയിരുന്നു. വേദനയിൽ പുറകോട്ടു വീണപ്പോൾ കൈയ്ക്ക് പരിക്കേറ്റു.. ലാമിഹ് നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Election, Kerala News, Latest news

മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 15 കടന്നു. മലപ്പുറം36.62, കോഴിക്കോട് 36.2 , കണ്ണൂർ36.29, കാസർഗോഡ് 35.7 ഇതുവരെയുള്ള പോളിംഗ് നില. ഗ്രാമീണ മേഖലകളിൽ കനത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്രം സമ്മാനിക്കുന്ന വിജയം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ...
Election, Kerala News, Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻ‌തൂക്കം ലഭിക്കും. യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. ...
Kerala News, Kozhikode, Latest news

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ...
Election, Kerala News, Latest news

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ഭീതി മൂലം പലരും ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം. പോളിംഗ് ഉദ്യോഗസ്ഥർ ആരും പേന ഉപയോഗിച്ച് ബട്ടൺ അമർത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും വ്യക്തമാക്കി.
Idukki, Kerala News, Latest news

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം തൊഴാൻ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ മാറിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു ഇയാൾ. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയായ പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയും ആയ ശിവനെ യാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ...
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
Kerala News, Latest news, Politics

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ നടത്തിയ ഈ പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. വോട്ടർമ്മാരെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള പ്രഖ്യാപനം ആണെന്നും ഇത് പരിശോധിക്കണമെന്നും കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. ...
Ernakulam, Kerala News, Latest news

ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ്‌ അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു. കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്. കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു. അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ...
COVID, Kerala News

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: കേരളത്തിൽ 5949 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മ...