BREAKING NEWS


Kerala News

Around Us, Kerala News, Latest news

ഒടുവിൽ അഭയയ്ക്ക് നീതി

28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അഭയയ്ക്ക് നീതി കിട്ടി. കേസിൽ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. പരിശോധന നടപടികൾക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റും. ...
Crime, Kerala News, Thrissur

വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച സംഭവം;അന്വേഷണം ഇഴയുന്നതായി പരാതി

പേരുങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞു പേരുങ്ങോട്ടുകരയിൽ വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച കേസിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഇഴയുന്നതായി പരാതി.ഇതിനെതിരെ ബുധനാഴ്ച്ച സമരത്തിന് ഒരുങ്ങുകയാണ് വീട്ടുകാര്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചി മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. കേസ് അന്വേഷണത്തിൽ ആലംഭാവം കാണിച്ചതിനെ തുടർന്ന് അന്തിക്കാട് സിഐ, എസ്ഐ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ബുധനാഴ്ച മുല്ലശ്ശേരിയിൽ വീണ്ടും സമരത്തിന് തുടക്കം കുറിക്കുകയാണ് ...
Kerala News, Latest news

ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസ്; നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ചു. അഞ്ഞൂറിൽ നിന്ന് ആയിരമാക്കിയാണ് ഉയർത്തിയത്. ഇനി മുതൽ കാർഡിനുള്ള തുകയും, സർവീസ് ചാർജും കൂടി ചേർത്ത് 1260രൂപ നൽകേണ്ടി വരും. സ്മാർട്ട്‌ കാർഡിന് വേണ്ടിയാണ് അപേക്ഷകരുടെ കയ്യിൽ നിന്നും 200 രൂപ ഈടാക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം കേന്ദ്രസർക്കാറിന് ആണ് നിരക്ക് തീരുമാനിക്കാനുള്ള അധികാരം എങ്കിലും ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ...
Kerala News, Latest news

സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ

സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി മാറിയിരിക്കുകയാണ് ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. വാക്സിൻ നിമിക്കുന്നത് കേരളത്തിന്‌ അത്ര പ്രായോഗികമല്ല എന്നാണ് ഉന്നത സമിതി പറയുന്നത്. സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയോ, അതല്ലങ്കിൽ സ്വകാര്യ സംരംഭകാരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂണിറ്റ് സ്ഥാപിക്കാനോ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാൾ വാക്സിനുകൾ ഇവിടെ എത്തിച്ച് വിളിക്കാനാണ് കമ്പനികളുടെ ലക്ഷ്യം. ...
Ernakulam, Kerala News, Latest news

ജനുവരി ആദ്യവാരം വൈറ്റില മേല്‍പ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സർക്കാർ കിഫ്‌ബി സഹായത്തോടെ ഏറ്റെടുത്ത് നിർമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെയും, കുണ്ടന്നൂർ മേൽപ്പാലത്തിന്റെയും പ്രവർത്തികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യവാരം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് സൂചന. 86.34കോടി രൂപ വൈറ്റില മേൽപ്പാലത്തിനും, 82.74 കോടി രൂപ കുണ്ടന്നൂർ മേൽപ്പാലത്തിന് വേണ്ടി കിഫ്‌ബി ചിലവഴിച്ചത്. പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പ്രാവർത്തികമാക്കുകയാണ് ചെയ്തത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെയ്ക്കാതെ തറക്കലിട്ടെങ്കിലും, പ്രവർത്തി തുടങ്ങാനോ, ടെൻഡർ വിളിക്കുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ഈ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആണ് പണം കണ്ടെത്തി നൽകുന്നത്. ...
Kerala News, Latest news, Palakkad

പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി കൗസിലർമാർ കവാടത്തിൽ അണിനിരന്നു. നേരത്തെ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
COVID, Kerala News, Thiruvananthapuram

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്കു കർശന നിയന്ത്രണം

വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചെലവാകട്ടെ ക്രമാതീതമായി വർധിക്കുകയും ചെയ്തു. കൊവിഡ് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക നില അതീവ ദുർബലമായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻവരുമാന നഷ്ടമുണ്ടാക്കി. മാർച്ച് മുതൽ ഇതുവരെ 400 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. സർക്കാർ നാലു തവണയായി 50 കോടി ബോർഡിന് നൽകി. വരുമാനത്തിൽ കുറവുണ്ടാകുമ്പോഴും ചെലവ് കുറയുന്നതുമില്ല. കഴിഞ്ഞ ശബരിമല സീണസിൽ ലഭിച്ചതിന്റ അഞ്ച് ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചതെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പ...
COVID, Kerala News, Thiruvananthapuram

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന കർശനമാക്കുന്നു. എറണാകുളം അടക്കം ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരിൽ ചിലർക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. ഇനിയുള്ള ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കൂടിയാലത് തെരഞ്ഞെടുപ്പ് കാലത്തെ കരുതലിൽ വന്ന വീഴ്ചയായി തന്നെ കണക്കാക്കേണ്ടിവരും. ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം മരണ നിരക്ക് കുറച്ച് നിർത്താനാണ് കൂടുതൽ ശ്രദ്ധ നൽകുക. ...
COVID, Kerala News, Latest news

5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം; കേരളത്തില്‍ ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോ...
Kerala News, Latest news

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ. ശബരിമല വികസനത്തിനും തിരുവിതാംകൂർ, യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം വകയിരുത്തിയത്‌ 456 കോടി രൂപ മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ ശബരിമല വികസനത്തിനായി നാലുവർഷത്തിൽ 1255.32 കോടി രുപ ചെലവിട്ടു. 2016–-17ൽ 129.80 കോടി, 2017–-18ൽ 186.22 കോടി, 2018–-19ൽ 200.30 കോടി, 2019–-20ൽ 739 കോടി എന്നിങ്ങനെ വിനിയോഗിച്ചു. യുഡിഎഫ്‌ കാലത്ത്‌ അഞ്ചുവർഷത്തെ ചെലവ്‌ 341.22 കോടി.മലബാർ ദേവസ്വം ബോർഡുകൾക്കുമായാണ്‌‌ വകയിരുത്തൽ. ബജറ്റിലും പുറത്തും പണം കണ്ടെത്തുകയായിരുന്നു. ശബരിമല മാസ്‌റ്റർ പ്ലാനായി ‌2016–-17ൽ 25 കോടിയും 2017–-18ൽ 25 കോടിയും 2018–-19, 2019–-20 വർഷങ്ങളിൽ 28കോടി വീതവും 2020–-21ൽ 29.9 കോടിയും അനുവദിച്ചു. ആകെ 135.9 കോടി. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം നൽകിയത്‌ 115 കോടിയും. ശബരിമലയിലെ വരുമാന കുറവ്‌ നികത...