BREAKING NEWS


Kerala News

Breaking News, Kerala News, Latest news, Politics

സജി ചെറിയാന്‍ മന്ത്രിയാകുന്നതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മഞ്ഞുരുകി, തൊട്ട് പിന്നാലെ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതെല്ലാം രണ്ട് പേരും തമ്മിലുള്ള ഒത്ത് കളിയെന്ന് പ്രതിപപക്ഷ ആരോപണവും ശക്തം…

മാസങ്ങളായി നീളുന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് ഇത് നല്‍കുന്നത് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാ...
Breaking News, Kerala News, Latest news, Politics

182 ദിവസത്തെ ഇടവേള കഴിഞ്ഞ് സജി ചെറിയാന്റെ മടങ്ങി വരവ്, തടയിടാന്‍ എല്ലാ വഴികളും നോക്കിയ ഗവര്‍ണര്‍ പരാജയപ്പെട്ടു; അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും ഭരണഘടന ലംഘിച്ചെന്ന് വരുമെന്നായപ്പോള്‍ അനുമതി നല്‍കി. ഗവര്‍ണറുടെ നീക്കങ്ങള്‍ പൊളിഞ്ഞ നിയമോപദേശം ഇങ്ങനെ…

പ്രതിഷേധങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. 182 ദിവസത്തിന് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ തിരിച്ചു വരവ്; കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം. സംസ്ഥാനത്തെ മന്...
Breaking News, Kerala News, Latest news, Politics

വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്കൊ? സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതോ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ വൈകിപ്പിക്കാനാവില്ലെങ്കിലും ഇപ്പോഴും തീരുമാനം ആകാത്തതിന് പിന്നിലെന്ത്? സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ട ശേഷം മന്ത്രിയാക്കിയാല്‍ മതിയെന്നും നിയമോപദേശം; സജി ചെറിയാന് നാളെ മന്ത്രിയാകാന്‍ കഴിയില്ലേ? എല്ലാ കണ്ണും ഗവര്‍ണ്ണറിലേക്ക്; വിശദീകരണം തേടാന്‍ രാജ്ഭവന്‍

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി കാട്ടാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ഇതോടെ ആശങ്ക ആയി. നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാ...
Breaking News, Kerala News, Latest news

പി.എഫ്.ഐ നിരോധിച്ചെങ്കിലും പല പേരുകളിലായി വാട്‌സ് ആപ്പ് ഗ്രൂപ്പ്; പരിശോധന പാളിയത് വാട്‌സ് ആപ്പ് സന്ദേശമോ പൊലീസ് ഒറ്റിയതോ? പ്രധാനനേതാക്കളെ ഒന്നും കണ്ടെത്താനായില്ല; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീ്ട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്. എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പരിശോധന പാളിയത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പി.എഫ്.ഐ നിരോധിച്ചെങ്കിലും മ...
Breaking News, Kerala News, Politics

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും എ പി അബ്ദുള്ളക്കുട്ടിയ്ക്കും ക്‌ളീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും എ പി അബ്ദുള്ളക്കുട്ടിയ്ക്കും ക്‌ളീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കി. സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറുകേസുകളായിരുന്നു സി ബി ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്ക...
Around Us, Breaking News, Kerala News

ന്യൂ ഇയര്‍, ആഘോഷം രാത്രി പന്ത്രണ്ടര വരെ മതി’; ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്

കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ ശേഷമുള്ള ഒരു പുതുവത്സര ആഘോഷത്തിനായിരുന്നു ഏവരും കാത്തിരുന്നത്. എന്നാല്‍ ഒമിക്രോണിന്റെ പുതിയ വകഭേതത്തിന്റെ വരവ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കാനാണ് പോലീസ് തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനമാണിത്. കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമര...
Breaking News, Kerala News

ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം; ഒന്നാമന്‍ കൊല്ലം, പ്രിയം റമ്മിനോട്; 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ മദ്യ വില്‍പനയില്‍ നേരിയ കുറവ് വന്നെങ്കിലും ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തില്‍ കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിവസങ്ങള്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മദ്യവില്‍പ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. https://youtu.be/TYYqthWdhIs മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റമ്മിനാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. കൊല്ലം ആശ്രാമ...
Entertainment, Kerala News, Latest news, Latest Video

‘ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം, ചങ്കുതകരുന്ന കാഴ്ച’; നടന്റെ കുറിപ്പ്

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആശയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കലാ രംഗത്തെ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആശയുടെ മരണത്തെ കുറിച്ചും ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ചും നടന്‍ കണ്ണന്‍ സാഗര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കണ്ണന്‍ സാഗറിന്റെ വാക്കുളിലേക്ക്… https://www.facebook.com/kannan.sagar/posts/pfbid02Wm2WijVQ4Kd3M38H5K8nS16HMFRGhYgKgMLRBjTZh3Rn7VvL1bCXpGFUbVyZ64L5l ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെ...
Around Us, Breaking News, Crime, Kerala News, Latest news, Pathanamthitta

കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ

കേരളത്തെ നടുക്കിയ നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈലക്ക് ഇലന്തൂര്‍ നരബലിയില്‍ സജീവ പങ്കാളിത്തം ഉണ്ട്; ഇതിന്റെ എല്ലാം സൂത്രധാര ലൈലയാണ്. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. https://youtu.be/eDhpXSGoRik ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതി...
Kerala News

പ്രമുഖ കവിയത്രി സുഗുതകുമാരി അന്തരിച്ചു

കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗുതകുമാരി അന്തരിച്ചു. കോവിഡ് ബാധിച്ചു തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.86 വയസായിരുന്നു.