BREAKING NEWS


India

Around Us, Breaking News, India, Kannur, Kerala News, Latest news

കണ്ണൂരില്‍ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ചു : കണ്ണൂര്‍ ആര്‍.ടി.ഒ

കണ്ണൂര്‍:(Car Got Fire) കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാര്‍ കത്തി നശിച്ചതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥികരിച്ചു കണ്ണൂര്‍ ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍. ഇതു സംബന്ധിച്ചു ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാറില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ മൊഴി തന്നിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്‍റെ ആഴം കൂട്ടി. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഇവരുടെ മകള്‍ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ...
Around Us, Breaking News, India, Kannur, Kerala News, Latest news

എന്റെ മോളേ, ഒരു അച്ഛന്റെ നിലവിളി ഇപ്പോഴും നിലയ്ക്കാതെ നിക്കുന്നു…

കണ്ണൂര്‍: Car Got Fire) എന്റെ മോളേ…. ചങ്കു പൊട്ടുമാറ് ഉച്ചത്തിലുള്ള ഒരച്ഛന്റെ നിലവിളി…കണ്‍മുന്നില്‍ സ്വന്തം മകളും മരുമകനും കത്തിയമരുന്നത് കണ്ടിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായരായ ഒരച്ഛനും അമ്മയും. മുന്നില്‍ കത്തിയമരുന്നത് അച്ഛനും അമ്മയുമാണെന്ന് അറിയാതെ കരയുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി. ജീവന്‍ പോകുന്ന വേദനയില്‍ കൈകൊണ്ട് റീഷ അച്ഛനെ മാടിവിളിക്കുന്നുണ്ടായിരുന്നു. മകള്‍ വിളിച്ചിട്ടും അടുത്തെത്താന്‍ പറ്റാതെ തലയ്ക്കു കൈ കൊടുത്ത് ആ അച്ഛന്‍ എന്റെ മോളേ എന്നു വിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. കണ്ടുനിന്നവരെയെല്ലാം കരയിക്കുന്നതായിരുന്നു ഈ കാഴ്ച. ഓടിയെത്തിയ പലരും കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയും രക്ഷപ്പെടാനായി ഗ്ലാസിനടിയില്‍ക്കൂടി വാവിട്ട് കരയുന്ന റീഷയെയുമാണ്. തീ ആളിപ്പടരുന്നതിനാല്‍ ഓടിയെത്തിയവര്‍ക്കുപോലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 10.40 നാണ് കാറില്‍ തീപ...
Breaking News, India, Kerala News, Latest news

പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു; കര്‍ണാടക ഹൊസൂരില്‍ കേരള സ്വിഫ്റ്റ് ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

KSRTC Swift ബംഗളൂരുവിന് സമീപം ഹൊസൂരിൽ അക്രമാസക്തരായ ജനക്കൂട്ടം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിന് നേർക്കാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. പ്രദേശത്ത് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിൽ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. പിന്നീടാണ് ജനക്കൂട്ടം ബസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്തു കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത് പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാരെ ബംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റ് ബസുകളിൽ കയറ്റിവിട്ടു. ...
Around Us, India, Kannur, Kerala News, Latest news

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് എംവിഡി

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തില്‍ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. (Car Got Fire) എക്സ്ട്രാഫിറ്റിങ്സില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ കാരണമെന്നറിയാന്‍ വിശദ പരിശോധന ആരംഭിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. പ്രസവവേദനയെ തുടര്‍ന്നു യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാറിന് നടുറോഡില്‍ വച്ച്‌ തീപിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും മരണപ്പെട്ടു. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാലുപേര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്‍റെ മുന്‍സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിന്‍റെ ...
Breaking News, India, Kerala News, Latest news, Politics

നെഞ്ചുപിടയുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു; രാഹുലിനെ പ്രശംസിച്ച്‌ ഹരീഷ് പേരടി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ (Rahul Gandhi) പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി (Hareesh Paradi). രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് പിന്നാലെയാണ് പ്രശംസ. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യ നടന്നു കാണേണ്ടതാണെന്ന ബോധ്യമാണ് രാഷ്ട്രീയ പാഠശാലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതെന്നും ഹരീഷ് കുറിച്ചു. ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച്‌ ഉയര്‍ത്തുന്നത്… https://www.facebook.com/hareesh.peradi.98/posts/pfbid0B9xHcmiH8AJMSuEJzXjKaBEVU8oGcHMgKo2E7GW7tXhVFkCFF2TdjmZiqYQ9XdUhl ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്‍റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ...
Breaking News, India, Latest news, Money, World

ഔട്ട്; ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്….

ബ്ലൂംബെര്‍ഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്.( Gautam Adani) Gautam Adani (Gautam Adani) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പിന്നാക്കം പോയത്. ബ്ലൂംബര്‍ഗ് റിച്ചസ്റ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവില്‍ 11ാം സ്ഥാനത്താണ്. സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്. നിലവില്‍ 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 82.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നില്‍ 12ാം സ്ഥാനത്തുള്ളത്. അദാനി ഓഹരികള്‍ ഇടിവ് ...
Breaking News, India, Latest news

ജീവിക്കുന്നെങ്കില്‍ ഭയമില്ലാതെ ജീവിക്കണം, അതാണ് എന്റെ കുടുംബം പഠിപ്പിച്ചത്; ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഓര്‍മകള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി.

ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം തുടര്‍ന്നത്. ഈ രണ്ട് വ്യക്തികളുടെയും രക്തസാക്ഷിത്വത്തിന്റെ വേദന പ്രധാനമന്ത്രിയ്‌ക്കോ അമിത്ഷായ്‌ക്കോ മനസ്സിലാകില്ല. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് തന്റെ യാത്ര. അത് കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/RahulGandhi/status/1619947922216419328?s=20&t=acXQfFDFXC2e7p7GW_NxRA ജീവിക്കുന്നെങ്കില്‍ ഭയമില്ലാതെ ജീവിക്കണം. അതാണ് എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചതെന്നും പറഞ്ഞു. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുന്നത് പ്രശ്നമായി തോന്നിയില്ല. യാത്രയില്‍ ഉടനീളം ജനങ്ങള്‍ നല്‍കിയ പിന്തുണ കണ്ണു നനയിച്ചു. കശ്മീരില്‍ കാല്‍ നട യാത്ര വേണ്ടെന്ന് സുരക്ഷാ വിഭാഗം ...
Breaking News, Entertainment, Entertainment News, India, Latest news

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പത്താന്‍ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിക്കൊണ്ട് ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പഠാന്‍ 200 കോടി രൂപ നേടിയത്. ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്ബിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പത്താനിലെ 'ജൂമേ ജോ പഠാന്‍' എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
Breaking News, India, Kerala News, Latest news

വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല’: ഹൈക്കോടതി

കട്ടക്ക്: വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. സമാനമായ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.കെ പാണിഗ്രഹി വിധി പറഞ്ഞത്. ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് പാണിഗ്രഹി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ഭോപ്പാലില്‍ നിന്നുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം ശാരീരികബന്ധം പുലര്‍ത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. https://youtu.be/oKy17A7ebvo 'സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ബലാത്സംഗ നിയമങ്ങള്‍ പുരുഷനെതിരെ ഉപയോഗിക്കരുത്. ഇത്തരം പല പരാതികളും ഉയരുന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്...