മധുബാല-ഇന്ദ്രൻസ് ചിത്രം: “ചിന്ന ചിന്ന ആസൈ”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
കൊച്ചി: നടി മധുബാലയും നടൻ ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
വർഷാ വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് 'ചിന്ന ചിന്ന ആസൈ'യുടെ നിർമ്മാണം നിർ...










