30-ാമത് IFFK: ‘മീറ്റ് ദി ഡയറക്ടർ സെഷൻ’ ചർച്ചകൾക്ക് വേദിയായി
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോട് (IFFK) അനുബന്ധിച്ച് നടന്ന 'മീറ്റ് ദി ഡയറക്ടർ സെഷൻ' രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ചലച്ചിത്ര പ്രവർത്തകരുടെ തുറന്ന ചർച്ചകൾക്ക് വേദിയായി. പ്രമുഖ സംവിധായികയും അഭിനേത്രിയുമായ തനിഷ്ഠ ചാറ്റർജി, ഡോ. ബിജു, ആദിത്യ ബേബി, അന്ന ക്രിസ്റ്റീന ബരഗാൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രതിഭകൾ തങ്ങളുടെ കാഴ്ചപ്പാടുകളും സിനിമാനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.
തനിഷ്ഠ ചാറ്റർജി: വസ്ത്രധാരണം സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമല്ല
സംവിധായിക തനിഷ്ഠ ചാറ്റർജി വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള തന്റെ നിലപാട് സെഷനിൽ ശക്തമായി അവതരിപ്പിച്ചു. "നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ നിർവചിക്കുന്നത്. ഒരാളുടെ വസ്ത്രധാരണരീതി സാംസ്കാരികപരമായ സാഹചര്യങ്ങളെ ആശ്രയിച്ചുള്ള ശീലമാണ്. അത് അവരുടെ മാനസികമായ സ്വാതന്ത്ര്യത്തെ അളക്കുന...










