BREAKING NEWS


ശബരിമല സ്വർണക്കൊള്ള: യുഡിഎഫ് എംപിമാർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധിച്ചു; ‘പാരഡി ഗാനം’ ആലപിച്ചു

By sanjaynambiar
BVCX

ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെൻ്റിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധ നേടിയ പാരഡി ഗാനം ആലപിച്ചാണ് എംപിമാർ തങ്ങളുടെ നിലപാട് അറിയിച്ചത്.
​നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) അന്വേഷണം അപര്യാപ്തമാണെന്നും, കേസിൻ്റെ ഗൗരവം പരിഗണിച്ച് സിബിഐ അന്വേഷണം അനിവാര്യമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

​ഇന്ന് രാവിലെ 10.30-ഓടെ ആൻ്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ കെ.സി. വേണുഗോപാൽ, ആൻ്റോ ആൻ്റണി, ഹൈബി ഈഡൻ തുടങ്ങിയ മുതിർന്ന എംപിമാർ ശബരിമല വിഷയത്തെക്കുറിച്ച് ലോക്‌സഭയുടെ ശൂന്യവേളയിൽ സംസാരിച്ച് വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *