BREAKING NEWS


Breaking News

മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ജമ്മു കശ്മീരിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്തു
World, Breaking News, India, Latest news, Top News

മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ജമ്മു കശ്മീരിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്തു

അനന്ത്നാഗ് പോലീസ് ഞായറാഴ്ച പുതുതായി സ്ഥാപിച്ച മുഖം തിരിച്ചറിയൽ സംവിധാനം വഴി ഒരു സംശയാസ്പദ വ്യക്തിയെ അറസ്റ്റ് ചെയ്തു, ഇയാൾ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. "ഒരു സുപ്രധാന വഴിത്തിരിവിൽ, അനന്ത്‌നാഗിലെ പോലീസ് ഡ്രാങ്ബാൽ പാംപോറിലെ മാലിക് മൊഹല്ല നിവാസിയായ മുനീബ് മുഷ്താഖ് ഷെയ്ഖ് എന്ന സംശയാസ്പദമായ വ്യക്തിയെ വിജയകരമായി പിടികൂടി," അദ്ദേഹം പറഞ്ഞു. ഗണിഷ്ബലിലെ എക്സ്-റേ പോയിന്റിൽ ജമ്മു കശ്മീർ പോലീസ് സ്ഥാപിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വഴി പ്രതിയെ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കണ്ടെത്തിയ ഉടൻ തന്നെ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധനയ്ക്കായി പഹൽഗാം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി വക്താവ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും സ്ഫോടകവസ്തു നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം രജിസ...
മനുഷ്യന്‍ കുഞ്ഞമ്പിളിയെ തൊട്ടിട്ട് ഇന്ന് 56 വര്‍ഷം
Breaking News, Education, Latest news, Science, Top News, World

മനുഷ്യന്‍ കുഞ്ഞമ്പിളിയെ തൊട്ടിട്ട് ഇന്ന് 56 വര്‍ഷം

മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം. 1969 ജൂലൈ 21-ന് അമേരിക്കന്‍ പര്യവേഷകരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനില്‍ കാലുകുത്തുകയായിരുന്നു. അന്നത്തെ അപ്പോളോ 11 ചാന്ദ്ര യാത്ര നടക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്ക് പോലും ആ ദൗത്യം ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. ഭൂമിയെന്ന ചെറുഗോളത്തിൽ മനുഷ്യൻ ഒതുങ്ങില്ലെന്ന വിളംബരമായിരുന്നു അപ്പോളോ ദൗത്യങ്ങൾ. പക്ഷേ, വർഷമിത്ര കഴിഞ്ഞിട്ടും ചന്ദ്രനപ്പുറത്തേക്ക് മനുഷ്യൻ യാത്ര ചെയ്തിട്ടില്ല. 1969 ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 8:26ന് ചരിത്രം കുറിച്ച് അപ്പോളോ 11 കമാന്‍ഡര്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. 19 മിനിറ്റുകൾക്ക് ശേഷം ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ കൂടി ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടേകാൽ മണിക്കൂർ അവർ ചന്ദ്രോപരിതലത്തിലൂടെ നടന്നു. ആകെ 21 മണിക്കൂറും 31 മിനിറ്റുമാണ് അവർ ചന്ദ്രനിലുണ്ടായിരുന്നത്. തിരിച്ചുവരും മുമ്പ് അവർ ...
അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
Breaking News, Entertainment, Entertainment News, India, Kerala News, Latest news, National, Top News

അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

  പാ. രഞ്ജിത്തിന്റെ ചിത്രം വേട്ടുവത്ത് ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിൽ സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോൾ, ബോളിവുഡ് സംവിധായകൻ വിക്രം സിംഗ് ദഹിയ നൽകിയ ഒരു വെളിപ്പെടുത്തലാണ് സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്. "ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട് കലാകാരന്മാർക്ക് ഇന്‍ഷുറൻസ് സൌകര്യം നിലവിലുണ്ട്. ഇതിനു പിന്നിൽ അക്ഷയ് കുമാറാണ്," എന്നും ദഹിയ പറഞ്ഞു. സെറ്റിലോ പുറത്തോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് പരിക്ക് സംഭവിച്ചാൽ, ഏകദേശം 5.5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും. അപകടമരണത്തിന് സംഭവിച്ചതായാൽ, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. "മുൻപ് ഇത്തരമൊരു ഇൻഷുറൻസ് സൗകര്യം ഉണ്ടായിരുന്നില്ല. അക്ഷയ് കുമാർ മാത്രമല്ല, പദ്ധതിക്ക് ആവശ്യമായ ധനസഹ...
ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ
Business, Breaking News, Death, India, Latest news, National, News, Top News

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ

ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്‌കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്‌ലയും സ്‌പേസ് എക്സിന്റെ ബ്രോഡ്‌ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്‌ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും. ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്റ്റാർലിങ്കിന് വലിയ വിപണി സാധ്യതയുണ്ട്. ഇന്ത്യയുടെ ഡാറ്റ ലോക്കലൈസേഷൻ നിയമങ്ങൾ പാലിക്കേണ്ടതും, സൈറ്റുകൾ വികസിപ്പിക്കേണ്ടതുമാണ് സ്റ്റാർലിങ്കിന് മുന്നിലെ വെല്ലുവിളികൾ. പ്രധാനമായും അർദ്ധനഗരങ്ങളിലായിരിക്കും സേവനം ആദ്യം എത്തുക. ടെസ്...
നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം
Breaking News, Gulf, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10 മണിക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്...
നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടല്‍ ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Breaking News, Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടല്‍ ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുക. ഈ മാസം 16നാണ് യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും മോചനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരിഗണന. നിമിഷപ്രിയയ്ക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എയായ ചാണ്ടി ഉമ്മന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കോണ്‍ഗ്രസ് നേതാവ...
എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല
Ernakulam, Breaking News, Kerala News, Latest news, Top News

എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല

എറണാകുളം നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോ​ഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഫർണീച്ചർ കടയ്ക്ക സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് വലിയ ആശങ്കയുണ്ടാക്കി. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ ഫയർഫോഴ്സ് എത്തി മറ്റൊരിടത്തേക്ക് മാറ്റി, തീ പടരുന്നത് നിയന്ത്രിച്ചു. എന്നാൽ, കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Tag: Fire breaks out in Ernakulam city; no casualties reported...
‘രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം
Breaking News, Kerala News, Latest news, Politics, Top News

‘രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സ...
ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി
Breaking News, Kerala News, Latest news, Top News

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത്‌ പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ. ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി...
യുപിഐ ഇനി യുഎഇയിലും; NPCI
Breaking News, Gulf, Latest news, Top News, World

യുപിഐ ഇനി യുഎഇയിലും; NPCI

ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയിൽ വ്യാപകമാക്കാൻ നാഷണൽ പേയ്മെന്റ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി പണമിടപാടുകൾ നടത്താം. ഭാവിയിലെ യാത്രകളിൽ ദിർഹമോ ഡെബിറ്റ് കാർഡോ കൈയിൽ‌ കരുതേണ്ടിവരില്ല. പകരം ഗൂഗിൾ പേ, പേടിഎം പോലെ യുപിഐ പിന്തുണയ്ക്കുന്ന ആപ്പു‌കൾ മാത്രം മതിയാകും. രൂപ ദിർഹത്തിലേക്കു മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാകും. ദുബായ് ഡ്യൂട്ടി ഫ്രീയിലും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിലും നിലവിൽ യുപിഐ ഇടപാടുകൾ നടക്കുന്നുണ്ട്. ഒരു വർഷത്തിനകം യുപിഐ യുഎഇയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്ന് എൻപിസിഐ എംഡി‌യും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. പാ‌സ്പോർട്ടും മൊബൈൽ ഫോണും മാത്രമായി യുഎഇയിലേക്കു വരാൻ കഴിയുന്ന കാലം വിദൂരമല്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. അധികം വൈകാതെ പ്രവാസികളായ ഇന...