BREAKING NEWS


Around Us

Kannur

പതിനഞ്ചുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

ഇ​രി​ട്ടി: 15കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ഇ​രി​ട്ടി​ക്ക​ടു​ത്ത് കി​ളി​യ​ന്ത​റ 32ാം മൈ​ലി​ല്‍ തേ​ങ്ങാ​ട്ട് പ​റ​മ്ബി​ല്‍ ഹൗ​സി​ല്‍ കെ. ​മ​നാ​ഫി​നെ​യാ​ണ് ഇ​രി​ട്ടി സി.​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഇ​രി​ട്ടി​ക്ക​ടു​ത്തു​ള്ള പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി നി​ര​ന്ത​രം ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ട്ടി​ന​ടു​ത്താ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​തി​യെ വീ​ണ്ടും ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ പൊ​ലീ​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ...
Kerala News, Latest news, Pathanamthitta

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പൊലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിർദേശം കൂടി ചേർത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള 'ശബരിമല ഓൺലൈൻ സർവീസസ്' എന്ന വെബ്സൈറ്റില്‍ നിർദേശമുള്ളത്. ഗൈഡ്‌ലൈന്‍സ് എന്ന ലിങ്കിലാണ് കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം. ...
Kollam

മരണത്തിലും വിധി അവരെ ഒന്നിച്ചാക്കി; മക്കളുടെ ജീവന്‍ തട്ടിയെടുത്തത് അമ്മയുടെ അടുത്ത് എത്തുന്നതിന് 50 മീറ്റര്‍ അകലെ…

തെന്മല: വാഹനാപകടത്തില്‍ സഹോദരിമാരും അടുത്ത കൂട്ടുകാരിയായ അയല്‍വാസിയും മരണമടഞ്ഞ സംഭവം കിഴക്കന്‍ മേഖലയെ ദുഃഖത്തിലാഴ്ത്തി. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ജനം ഭീതിയോടെ മുന്‍കരുതല്‍ എടുക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തുവച്ച്‌ അപകടവാര്‍ത്ത അറിഞ്ഞ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സിന് മക്കള്‍ നഷ്ടപ്പെട്ടെന്ന വിവരം വിശ്വസിക്കാനായിട്ടില്ല. ശ്രുതിയുടെ മരണം മാത്രമേ രാത്രി വൈകിയും അലക്സിനെ അറിയിച്ചിട്ടുള്ളൂ. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടം അറിഞ്ഞയുടനെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അലക്സിനെ ആശ്വസിപ്പിക്കുവാന്‍ പാടുപെടുകയാണ്. മാതാവ് സിന്ധു ബോധരഹിതയായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കെസിയയുടെ പിതാവ് കുഞ്ഞുമോനെയും മകളുടെ...
Crime, Ernakulam

തെളിവുകൾ നിരത്തി കസ്റ്റംസ്; ശിവശങ്കർ സത്യങ്ങൾ മൂടിവെക്കുന്നുവോ ?

കൊച്ചി : ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. എന്നാല്‍ ദീര്‍ഘസമയം ചോദ്യം ചെയ്തിട്ടും ഈ ഫോണുകളെ സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മൊഴികള്‍ക്കുപരി കൂടുതല്‍ തെളിവുണ്ടെങ്കില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7ലേക്ക് മാറ്റി. ...
Thiruvananthapuram, Weather

ബുറേവി ചുഴലിക്കാറ്റ്; 12 വിമാനങ്ങള്‍ റദ്ദാക്കി, സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തമെന്ന് റവന്യൂമന്ത്രി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. കേരളം-തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അഗ്‌നിരക്ഷ സേന പൂര്‍ണമായി സജ്ജമാണ്. സിഫില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്ന...
Crime, Ernakulam

എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍. വൈപ്പിന്‍ അനിയില്‍ ബീച്ചിന് സമീപമുള്ള വീട്ടിലാണ് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.എടവനക്കാടുള്ള കൂട്ടുങ്ങല്‍ ചിറയില്‍ സനിലിന്റെ ഭാര്യ വിനീത(25), കുഞ്ഞുങ്ങളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരാണ് മരിച്ചത്. മത്സ്യതൊഴിലാളിയാണ് സനില്‍. മൂത്ത കുട്ടിക്ക് നാല് വയസ്സും രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സുമാണ്. കുട്ടികളുടെ അമ്മയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കിയതിനുശേഷം അമ്മ വിനീത മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. നാലു വയസ്സുള്ള സവിനയി രണ്ട് വയസ്സുള്ള ശ്രാവണ്‍ നാലുമാസം മാത്രം പ്രായമുള്ള ശ്രേയ എന്നിവര്‍ കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു.പുലര്‍ച്ചെ എഴുന്നേറ്റ സനല്‍ വാതിലില്‍ മു...
Alappuzha

അലക്ക് സോപ്പില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍; പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഇരട്ട റെക്കോര്‍ഡ്

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും രൂപം അലക്കുസോപ്പില്‍ കൊത്തിയെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഇടം പിടിച്ചു. പുന്നപ്ര കപ്പക്കടകാളികാട്ടു വീട്ടില്‍ കരുമാടി ഹനീഫിന്റെയും മിനിയുടെയും മകന്‍ അല്‍ത്താഫ് എം ഹനീഫാണ് (18) നേട്ടം സ്വന്തമാക്കിയത്. അഞ്ചാം വയസുമുതല്‍ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച അല്‍ത്താഫിന് ലോക്ക്ഡൗണ്‍ കാലത്താണ് എന്തെങ്കിലുമൊരു റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന ചിന്ത മനസില്‍ ഉദിച്ചത്. അമ്മ തുണി അലക്കിയ ശേഷം മിച്ചം വരുന്ന സോപ്പില്‍ വിവിധ രൂപങ്ങള്‍ കൊത്തിയെടുക്കുന്ന ശീലമുണ്ടായിരുന്നു. ആപരിചയത്തിലാണ് 28 ഇന്ത്യന്‍ സംസ്ഥാനങ്ങളെ സോപ്പില്‍ കൊത്തിയെടുക്കാമെന്ന് ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്സ് അധികൃതരെഅറിയിച്ചത്. പ്രവര്‍ത്തനത്തിന് ഏഴ് ദിവസത്തെ സമയം അവര്‍ര്‍ അനുവദിച്ചു. എന്നാല്‍ രണ്ട് പകലുകൊണ്ട് തന്നെ എല്ലാ ...
Crime, Ernakulam

കണ്ടാൽ ജമന്തി; കൊച്ചിയില്‍ വഴിയോരത്തും കഞ്ചാവ് ചെടികള്‍

കൊച്ചി: കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി അരങ്ങേറുന്നു. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പാതയോരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു. സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞാണു കഴിഞ്ഞ ദിവസം ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് ചെടികള്‍ കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്.അതിനു മുന്‍പ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്. സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം മനസിലാക്കാന്‍ സാധിക്...
Election, Kerala News, Latest news, Pathanamthitta

പാലയില്‍ ഗോള്‍ ആരടിക്കും?വീറും, വാശിയുമായി ജോസ് -ജോസഫ് വിഭാഗങ്ങൾ

കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ ഇരുചേരിയിൽ നിന്ന് മൽസരിക്കുന്നു വെന്നതുകൊണ്ടു തന്നെ ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം വീറും വാശിയും നിറഞ്ഞതാകും മധ്യകേരളത്തിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിനെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. കെ എം മാണിയെ മുന്‍നിര്‍ത്തി തന്നെയാണ് പ്രചാരണം. ഒപ്പം മുന്നണി മാറ്റത്തെ ന്യായീകരിക്കാന്‍ യുഡിഎഫ് വഞ്ചിച്ചെന്ന വികാരമുണര്‍ത്താനും നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. ജോസ് പക്ഷം വിട്ട് എത്തിയ കേരള കോണ്‍ഗ്രസ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് ജോസഫ് വിഭാഗവും യുഡിഎഫും രംഗത്തുള്ളത്. മുന്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആണ് പാലായില്‍ യുഡിഎഫിനെ നയിക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 17 എണ്ണത്തിലും വിജയിച്ചിരുന്നു. ഇത്തവണ എല്‍ഡിഫില്‍ ജോസ് പക്ഷം 16 സീറ്റിലും ജോസഫ...
India, Kozhikode

പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു. 50 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് ...