BREAKING NEWS


Around Us

Kottayam

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നാല് സെന്‍സിറ്റീവ് ബൂത്തുകള്‍, അധിക സുരക്ഷ ഏര്‍പ്പെടുത്തും Puthupally Election

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാല് ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്. പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ്‌സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂത്തുകളാണ് സെന്‍സിറ്റീവ് ബൂത്തുകള്‍. https://www.youtube.com/watch?v=fgF04dOuT20 ഈ നാല് ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പൊലീസ് ഓഫീസറെ നിയമിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിക്ക് ഒപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ആണ് പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. https://www.youtube.com/watch?v=g-qb89tA1-g&t=113s പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോ...
Kottayam

കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു Kottayam

Kottayam പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. https://www.youtube.com/watch?v=YRZQQpA_0Ko&t=8s അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. https://www.youtube.com/watch?v=WEMTi0Zw4P...
Thiruvananthapuram

വിഴിഞ്ഞം തുറമുഖത്ത്‌ 30ന്‌ കപ്പൽ ; രണ്ടും മൂന്നും ഘട്ടം നിർമാണത്തിന്‌ അനുമതി തേടി Vizhinjam port

Vizhinjam port വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ 28 ദിവസത്തിനകം കപ്പൽ എത്തും. മൂന്ന്‌ ക്രെയിനുമായി ചൈനയിലെ ഷാങ്‌ഹായ്‌ തുറമുഖത്തുനിന്ന്‌ വ്യാഴാഴ്‌ചയാണ്‌ കപ്പൽ പുറപ്പെട്ടത്‌. ഗുജറാത്തുവഴി 30നു വിഴിഞ്ഞം തീരത്ത്‌ എത്തും. ഷിപ്പ്‌ ടു ഷോർ ക്രെയിനും രണ്ട്‌ യാർഡ്‌ ക്രെയിനുമാണ്‌ എത്തിക്കുക. കപ്പലിൽനിന്ന്‌ കരയിലേക്ക്‌ ചരക്ക്‌ നീക്കുന്നതിനാണ്‌ ഷിപ്പ്‌ ടു ഷോർ ക്രെയിൻ. യാർഡിൽനിന്ന്‌ ഗുഡ്‌സ്‌ ട്രെയിനിലേക്കും ലോറികളിലേക്കും മറ്റും ചരക്ക്‌ നീക്കുന്നതിനുള്ളതാണ്‌ യാർഡ്‌ ക്രെയിനുകൾ. ഈ കപ്പൽ തീരമണഞ്ഞാൽ കൂടുതൽ ക്രെയിനുകളുമായി ആറു കപ്പൽകൂടി എത്തിച്ചേരും. ഏഴ്‌ വലിയ ക്രെയിനും 25 ചെറു ക്രെയിനുമാണ്‌ ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന്‌ കൊണ്ടുവരുന്നത്‌. https://www.youtube.com/watch?v=n3PtSI8i3nU ആശങ്കകളും പ്രതിസന്ധികളും തരണംചെയ്‌ത്‌ മദർ കപ്പൽ എത്തിക്കാൻ കഴിയുന്നത്‌ വിഴിഞ്ഞത്തിന്‌ നേട്ടമാകും. ഒക്‌ടോബർ അവസ...
Around Us

ഓണം വാരാഘോഷം:സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ onam2023

onam2023 ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം സെപ്റ്റംബർ രണ്ടിന് വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. https://www.youtube.com/watch?v=ndgnG_GwCUM&t=3s പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.പ്രശസ്ത സിനിമാതാരങ്ങളായ ഷെയിം നിഗം,നീരജ് മാധവ്,ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. https://www.youtube.com/watch?v=DIuYIrqg8k4 ജില്ലയിലെ എംപിമാർ,എംഎൽഎമാർ,തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സമാപന സമ്മേളനത്തിനു ശഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും. ...
Pathanamthitta

കനത്ത മഴ, ഗവിയിൽ മണ്ണിടിച്ചിൽ; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു; ഉരുൾപൊട്ടിയെന്നും സംശയംപത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് Gavi

Gavi കനത്ത മഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. https://www.youtube.com/watch?v=DIuYIrqg8k4 വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാർ മേഖലയിൽ ശക്തമായ മഴ പെയ്തത്. മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പമ്പയിൽ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇ...
Kozhikode

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം Rape Arrest

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നല്‍കിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. Rape Arrest 2023 മാര്‍ച്ച്‌ മാസം ആദ്യം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്ബിലുളള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌണ്‍ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. https://www.youtube.com/watch?v=DIuYIrqg8k4 കണ്ണൂരില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നല്‍കി. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരില്‍ നിന്നും ...
Thiruvananthapuram

സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു ; മീശ വിനീത് അറസ്റ്റിൽ Meesha Vineeth Police Custody

മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. Meesha Vineeth Police Custody https://www.youtube.com/watch?v=J-bTdNwAAy0&t=68s മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ 23നാണ്‌ കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്‌. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്‌. https://www.youtube.com/watch?v=_tOX6BoBi20&t=49s ...
Malappuram

വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയുടെ ആക്രമണം, മാതാപിതാക്കളടക്കമുള്ളവര്‍ക്ക് പരിക്ക് Marriage

Marriage ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=_MjWKjLUKXg ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്ന് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വരന്റെ വീട്ടിലെത്തിയത്. യുവാവ് തട്ടാൻപടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറി...
Around Us

ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പരാതി; വിവാദത്തിൽ ആക്ഷേപത്തിലുറച്ച് വിഡി സതീശൻ oommen chandy

oommen chandy താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു. ...
Latest news, Palakkad

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് Palakkad Bus Accident

Palakkad Bus Accident തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. https://www.youtube.com/watch?v=J-bTdNwAAy0&t=40s തിരുവഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ 38 പേര്‍ ഉണ്ടായിരുന്നതായണ് പ്രാഥമിക വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ...