BREAKING NEWS


Kozhikode

Around Us, Kozhikode

സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു

കാരണം കാരാട്ട്​ ഫൈസലി​ന്റെ വിജയം കോഴിക്കോട്​: കൊടുവള്ളി നഗരസഭയില്‍ കാരാട്ട്​ ഫൈസല്‍ മത്സരിച്ച്‌​ വിജയിച്ച​ ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച്​ കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനമായി. സി.പി.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയാണ്​ താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇതിനെ പറ്റിയുള്ള​​ നിര്‍ദേശം നല്‍കിയത്​.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്ബത്തുകാവ്​ വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ നഗരസഭയിലെത്തിയത്​. ഇപ്പോൾ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്​ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട്​ ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ പൂജ്യം വോട്ടാണ്​ കിട്ടിയത്​. വിവാദമായ സ്വര്‍ണക്കടത്ത്​ കേസില്‍ ചോദ്യം ചെയ്യലിന്​ വിധേയനായ ഫൈസലി​ന്റെ സ്​ഥാനാര്‍ഥിത്വം വിവാ...
Kozhikode

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് സൈനുല്‍ ആബിദും ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ മകന്‍ ഹിഷാം എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ...
Kozhikode

‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍

കോഴിക്കോട്‌: കൊടുവള്ളി നഗരസഭ 15-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കാരാട്ടു ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍. സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാ വിവാദം ഈ തെരഞ്ഞെടുപ്പ്‌ കാലത്തും സജീവ ചര്‍ച്ചയായിരുന്നു. വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ കയറിനിന്ന്‌ ഫൈസല്‍ വിജയ ജാഥ നടത്തി. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്ബത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്...
Election, Kozhikode

ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു.നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം ആര്‍എംപി നേടി.
Election, Kozhikode

കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്റര്‍ വിജയിച്ചു. 56 വോട്ടുകള്‍ക്കാണ് മജീദ് മാസ്റ്റര്‍ വിജയിച്ചത്.കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു
Kozhikode

ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍, കോഴിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

വടകര ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍. സംസ്ഥാനത്ത് ആര്‍എംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആര്‍എംപിയുടെ, ടിപി ചന്ദ്രശേഖരന്റെ തട്ടകത്തില്‍ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ത്തന്നെ പാര്‍ട്ടി മുന്നിലെത്തുന്നു. കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ യുഡിഎഫിന് അനൂകൂലമായ തരംഗമാണ് കാണുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എല്‍ഡിഎഫ് ജയിച്ചു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്ത് നടന്നത്. ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളില്‍ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആര്‍എംപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നല്‍കിയിരുന്നു. ...
Kozhikode, Malappuram

മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ

കോഴിക്കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ ബുധനാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക്​ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞയെന്ന്​ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട്​ ജില്ലയില്‍ വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. പ്രധാന നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനം തുടങ്ങിയവ അനുവദനീയമല്ല.രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉ...
Election, Kozhikode

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്. ...
Kerala News, Kozhikode, Latest news

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ...
Election, Kozhikode

രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു

രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്യയങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്. കുടുംബ സമേതം എത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്ത് മടങ്ങിയത്. ...