മുംബൈ: ജനുവരി 10-ന് ഉദയ്പൂർ പാലസിൽ വെച്ച് നടന്ന നൂപുർ സനോൺ – സ്റ്റെബിൻ ബെൻ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കൃതി സനോൺ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. തന്റെ അഞ്ചാം വയസ്സിൽ ആദ്യമായി കയ്യിലെടുത്ത സഹോദരി ഇന്ന് വധുവായി നിൽക്കുന്നത് കാണുമ്പോൾ വാക്കുകൾ കിട്ടുന്നില്ലെന്ന് കൃതി കുറിച്ചു.

കൃതിയുടെ വാക്കുകൾ:
സഹോദരിയോട്: “എന്റെ കുഞ്ഞ് വിവാഹിതയായി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ആദ്യമായി നിന്നെ കൈകളിൽ എടുത്ത നിമിഷം മുതൽ ഇന്ന് നീ ഏറ്റവും സുന്ദരിയായ വധുവായി ഒരുങ്ങി നിൽക്കുന്നതുവരെയുള്ള യാത്ര ഞാൻ കണ്ടു. നീ ഇത്രയും സന്തോഷത്തോടെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുകയാണ്.”
“കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാവുന്ന ഒരു സഹോദരനെയും അടുത്ത സുഹൃത്തിനെയുമാണ് സ്റ്റെബിനിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. സ്റ്റീബു, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.”
നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് നൂപുറും സ്റ്റെബിനും വിവാഹിതരായത്. സിനിമാ-സംഗീത ലോകത്തെ പ്രമുഖർ പങ്കെടുത്ത ഉദയ്പൂർ പാലസിലെ ചടങ്ങുകൾ അതീവ ആഡംബരത്തോടെയാണ് നടന്നത്.
