BREAKING NEWS


നെറ്റ്ഫ്ലിക്സ് ഗ്ലോബൽ പട്ടികയിൽ ഏഴാം സ്ഥാനം; ആഗോള തലത്തിൽ ശ്രദ്ധ നേടി ‘എക്കോ’

By sanjaynambiar
eko

ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ മിസ്റ്ററി ത്രില്ലർ ഡിസംബർ 31-നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.

നെറ്റ്ഫ്ലിക്സിന്റെ ഇംഗ്ലീഷ് ഇതര സിനിമാ വിഭാഗത്തിലെ (Non-English Films) ആഗോള ടോപ് 10 പട്ടികയിൽ ഏഴാം സ്ഥാനത്താണ് എക്കോ. വെറും ഒരാഴ്ച കൊണ്ട് 14 ലക്ഷം വ്യൂസ് ആണ് ചിത്രം നേടിയത്. ഈ പട്ടികയിൽ ഇടംപിടിച്ച ഏക മലയാള ചിത്രവും ഇതാണ്. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മാൽഡീവ്സ് എന്നിവിടങ്ങളിലും ചിത്രം ടോപ് 10 പട്ടികയിലുണ്ട്. ഇതിൽ യുഎഇയിൽ ചിത്രം ഒന്നാം സ്ഥാനത്താണ്.

​മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം അതിന്റെ മികച്ച ഫിലിം മേക്കിംഗ് കൊണ്ടും അഭിനയമുഹൂർത്തങ്ങൾ കൊണ്ടുമാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. സന്ദീപ് പ്രദീപ്, ബിയാന മോമിൻ, നരേയ്ൻ, സൗരഭ് സച്ച്ദേവ, വിനീത്, അശോകൻ, ബിനു പപ്പു തുടങ്ങിയവർ അണിനിരന്ന ചിത്രം സാങ്കേതികമായും മികച്ച നിലവാരമാണ് പുലർത്തുന്നത്.
​ഹഖ്, സിംഗിൾ സൽമ, റാപോ22, രാത് അകേലി ഹേ, റിവോൾവർ റീത എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. കൊറിയൻ ചിത്രമായ ‘ദ ഗ്രേറ്റ് ഫ്ലഡ്’ ആണ് ആഗോള പട്ടികയിൽ ഒന്നാമത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *