BREAKING NEWS


ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരെ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി

By sanjaynambiar
rajeev

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം അപഹരിച്ച കേസിലും വ്യാജരേഖ നിർമ്മാണത്തിലും മുഖ്യ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വിശ്വാസവഞ്ചന മുതൽ അഴിമതി നിരോധന നിയമം വരെയുള്ള കടുത്ത വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒരു അധികാരി എന്ന നിലയിൽ നടത്തിയ വിശ്വാസവഞ്ചന (Criminal Breach of Trust by Public Servant).
​വ്യാജരേഖ നിർമ്മാണം: വിലപ്പെട്ട രേഖകൾ വ്യാജമായി ചമയ്ക്കൽ. ഇത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
​ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതിക്ക് കൂട്ടുനിന്നു. സ്വർണം കടത്തുന്നതിനും രേഖകളിൽ കൃത്രിമം കാണിക്കുന്നതിനും ഗൂഢാലോചന നടത്തി.

​അന്വേഷണസംഘം (SIT) നടത്തിയ വിശദമായ പരിശോധനയിൽ താഴെ പറയുന്ന കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്:സ്വർണം ചെമ്പാക്കി മാറ്റിയ മഹസറിൽ തന്ത്രി ഒപ്പിട്ടതായി കണ്ടെത്തി.യുബി ഗ്രൂപ്പ് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ദേവസ്വം മാനുവൽ ലംഘിക്കുന്നതിന് തന്ത്രി കൂട്ടുനിന്നു. ഈ കേസിലും തന്ത്രിയെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്. ഇതിനായുള്ള റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.

​വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ തന്ത്രിയെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഹായി നാരായണൻ നമ്പൂതിരിക്കൊപ്പമാണ് തന്ത്രി ഹാജരായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *