BREAKING NEWS


വിവാദങ്ങൾക്കില്ല; വി.കെ. പ്രശാന്ത് എം.എൽ.എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

By sanjaynambiar
mla

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ പ്രാദേശിക ഓഫീസ് ശാസ്തമംഗലത്തു നിന്നും മരുതംകുഴിയിലേക്ക് മാറുന്നു. ശാസ്തമംഗലം വാർഡ് കൗൺസിലറുമായുള്ള സ്ഥലപരിമിതി സംബന്ധിച്ച തർക്കങ്ങൾക്കൊടുവിലാണ് ഓഫീസ് മാറ്റാൻ തീരുമാനിച്ചത്.

​ശാസ്തമംഗലത്തെ നഗരസഭാ കെട്ടിടത്തിലാണ് നിലവിൽ എം.എൽ.എ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ, തനിക്ക് പ്രവർത്തിക്കാൻ മതിയായ സ്ഥലമില്ലെന്നും അതിനാൽ എം.എൽ.എ ഓഫീസ് ഒഴിഞ്ഞുതരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾക്കും തർക്കങ്ങൾക്കും താൽപ്പര്യമില്ലാത്തതിനാലാണ് കാലാവധി തീരുന്നതിന് മുൻപേ ഓഫീസ് ഒഴിയാൻ എം.എൽ.എ തീരുമാനിച്ചത്.മരുതംകുഴിയിലായിരിക്കും എം.എൽ.എയുടെ പുതിയ ഓഫീസ് ഇനി മുതൽ പ്രവർത്തിക്കുക. ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ഓഫീസ് ഉടൻ സജ്ജമാകുമെന്ന് അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *