BREAKING NEWS


പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ

By sanjaynambiar
rape 123

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അതിഥിത്തൊഴിലാളിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗോൺ സ്വദേശി ജൈനുലാബുദ്ദീൻ ആണ് പിടിയിലായത്.പെരുമ്പാവൂർ മേഖലയിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു പ്രതി. ഇയാൾ താമസിച്ചിരുന്ന അല്ലപ്രയിലെ വീടിന് സമീപമുള്ള പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയായിരുന്നു അതിക്രമം.
​പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ചൈൽഡ് ലൈനും ഇടപെടുകയായിരുന്നു.

​പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *