BREAKING NEWS


നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം

By sanjaynambiar
6840fbc4ae67e nilambur by election 05065565 16x9 1

മലപ്പുറം: നിലമ്പൂർ ഉപാതിരഞ്ഞെടുപ്പിൽ 73.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 263 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു പോളിംഗ്. 2021 ലെ പോളിംഗ് അനുസരിച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2021 ൽ 76.5 ശതമാനമായിരുന്നു.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല’ എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *