ഇന്ത്യയിലുടനീളമുള്ള എം.ബി.എ. അഭിലാഷികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിമാറ്റ്-2026 (CMAT-2026) പ്രവേശന പരീക്ഷയുടെ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളിലേക്കുള്ള പ്രവേശന കവാടമായ ഈ പരീക്ഷ 2026 ജനുവരി 25-ന് നടക്കും.

എഐസിടിഇ (AICTE) അംഗീകാരമുള്ള സ്ഥാപനങ്ങളിലുൾപ്പെടെ 2026-27 അധ്യയന വർഷത്തെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി വർഷത്തിലൊരിക്കൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.
പരീക്ഷാരീതിയും മാർക്ക് ഘടനയും
മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQs) ഉൾപ്പെടുന്നതാണ് സിമാറ്റ് പരീക്ഷ.
താഴെ പറയുന്ന അഞ്ച് വിഭാഗങ്ങളിൽ നിന്നായി 20 ചോദ്യങ്ങൾ വീതമാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക:
ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് & ഡേറ്റാ ഇൻറർപ്രറ്റേഷൻ
ലോജിക്കൽ റീസണിങ്
ലാംഗ്വേജ് കോംപ്രിഹൻഷൻ
ജനറൽ അവയർനസ്
ഇന്നൊവേഷൻ & ഓൺട്രപ്രനേർഷിപ്പ്ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് ലഭിക്കുമ്പോൾ, തെറ്റുത്തരങ്ങൾക്ക് 1 മാർക്ക് എന്ന കണക്കിൽ നഷ്ടമാവുകയും ചെയ്യും. ഉദ്യോഗാർത്ഥികൾ ഈ മാർക്ക് ഘടന ശ്രദ്ധിച്ച് വേണം ഉത്തരങ്ങൾ നൽകാൻ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കും.
കൂടുതൽ വിവരങ്ങൾക്കായി https://cmat.nta.nic.in/ സന്ദർശിക്കുക
