താടി പൂർണ്ണമായും നീക്കം ചെയ്ത് മീശ പിരിച്ചുനിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ‘ചുമ്മാ’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം ഏറ്റെടുത്തത്. ‘തുടരും’ എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണിത്.പ്രമുഖ നിർമ്മാണ കമ്പനിയായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

അണിയറ പ്രവർത്തകർ:
തിരക്കഥ: രതീഷ് രവി.
ഛായാഗ്രഹണം: ഷാജി കുമാർ.
സംഗീതം: ജേക്സ് ബിജോയ്.
എഡിറ്റിംഗ്: വിവേക് ഹർഷൻ.
മേക്കപ്പ്: റോണക്സ് സേവിയർ.
സാധാരണക്കാരന്റെ കഥ പറയുന്ന ഒരു റിയലിസ്റ്റിക് സിനിമയായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിലെ ലാലേട്ടന്റെ ഈ ‘മാസ്’ ലുക്ക് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
