BREAKING NEWS


പൂജപ്പുരയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ട്യൂഷൻ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

By sanjaynambiar
voilence against

​തിരുവനന്തപുരം: പൂജപ്പുരയിൽ ട്യൂഷൻ സെന്ററിൽ വെച്ച് പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ പിടിയിലായി. കരിക്കകം സ്വദേശിയായ സുബിൻ സ്റ്റെല്ലസിനെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തു.

​കഴിഞ്ഞ ഡിസംബർ 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുരയിൽ കഴിഞ്ഞ നാല് വർഷമായി ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു സുബിൻ.പഠനകാര്യങ്ങളിൽ സംശയം ചോദിക്കാനായി എത്തിയതായിരുന്നു പ്ലസ് ടു വിദ്യാർത്ഥിനി. മറ്റ് കുട്ടികൾ ക്ലാസ് കഴിഞ്ഞ് പോയ സമയം നോക്കി പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
​പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കേണ്ട ഇടങ്ങളിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *